HOME » NEWS » India » CONGRESS MLA NA HARRIS SON APPEAR BEFORE POLICE JJ

അമിതവേഗതയെ തുടർന്ന് വാഹനാപകടം; കോൺഗ്രസ് MLAയുടെ മകൻ പൊലീസിന് മുന്നിൽ ഹാജരായി

അപകടമുണ്ടാക്കിയ ബെന്‍റലി കാറിന് മുന്നിലായി സഞ്ചരിച്ചിരുന്ന ലംബോർഗിനിയിലാണ് താൻ സഞ്ചരിച്ചിരുന്നതെന്നും ബെന്‍റ്ലി ഓടിച്ചത് താനല്ലെന്നും മൊഹമ്മദ് നാലപ്പാട് പൊലീസിനോട് പറഞ്ഞു.

News18 Malayalam | news18
Updated: February 12, 2020, 10:00 PM IST
അമിതവേഗതയെ തുടർന്ന് വാഹനാപകടം; കോൺഗ്രസ് MLAയുടെ മകൻ പൊലീസിന് മുന്നിൽ ഹാജരായി
മൊഹമ്മദ് നാലപ്പാട്
  • News18
  • Last Updated: February 12, 2020, 10:00 PM IST
  • Share this:
ബംഗളൂരു: കാർ അമിതവേഗതയിൽ ഓടിച്ച് അപകടമുണ്ടാക്കിയ കേസിൽ കർണാടക കോൺഗ്രസ് എം എൽ എ എൻഎ ഹാരിസിന്‍റെ മകൻ മൊഹമ്മദ് നാലപ്പാട് പൊലീസിനു മുന്നിൽ ഹാജരായി. എന്നാൽ, അപകടം ഉണ്ടാക്കിയ ബെന്‍റ്ലി കാർ താനല്ല ഓടിച്ചതെന്ന് മൊഹമ്മദ് പൊലീസിനോട് പറഞ്ഞു.

അപകടമുണ്ടാക്കിയ ബെന്‍റലി കാറിന് മുന്നിലായി സഞ്ചരിച്ചിരുന്ന ലംബോർഗിനിയിലാണ് താൻ സഞ്ചരിച്ചിരുന്നതെന്നും ബെന്‍റ്ലി ഓടിച്ചത് താനല്ലെന്നും മൊഹമ്മദ് നാലപ്പാട് പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിലെ സദാശിവനഗർ പൊലീസ് സ്റ്റേഷനിലാണ് മൊഹമ്മദ് എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം മൊഹമ്മദിനെ ജാമ്യത്തിൽ വിട്ടയച്ചു.

പബ് ആക്രമണ കേസിൽ ജാമ്യത്തിലിറങ്ങിയ കോൺഗ്രസ് MLAയുടെ മകനെതിരെ വീണ്ടും കേസ്

ഈ കേസിൽ താൻ നിരപരാധിയാണെന്നും തനിക്കെതിരെ യാതൊരുവിധ തെളിവുകളില്ലെന്നും മൊഹമ്മദ് പൊലീസിനു മുമ്പാകെ വ്യക്തമാക്കി. എന്നാൽ, മൊഹമ്മദ് നാലപ്പാട് ആയിരുന്നു കാർ ഓടിച്ചതെന്ന് കഴിഞ്ഞദിവസം പൊലീസ് തന്നെ പറഞ്ഞിരുന്നു. ദൃക്സാക്ഷികളുടെ മൊഴിയും മൊഹമ്മദിന് എതിരാണ്.

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു മൊഹമ്മദ് നാലപ്പാട് ഓടിച്ചതെന്ന് പറയുന്ന ബെന്‍റ്ലി കാര്‍ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചത്. സംഭവം നടന്നയുടൻ മൊഹമ്മദ് നാലപ്പാട് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
First published: February 12, 2020, 10:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories