നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 2000, 500 രൂപ നോട്ടുകളിൽ നിന്ന് ഗാന്ധിജിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ

  2000, 500 രൂപ നോട്ടുകളിൽ നിന്ന് ഗാന്ധിജിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ

  2000, 500 രൂപാ കറൻസികൾ അഴിമതിക്കായി ഉപയോഗിക്കുന്നുവെന്നും അത് ഗാന്ധിജിയെ അപമാനിക്കുന്നതാണെന്നും എംഎൽഎ പറയുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: 500, 2000 രൂപ നോട്ടുകളിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോൺഗ്രസ് എംഎൽഎയുടെ കത്ത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിംഗ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുന്നത്.

   പാവപ്പെട്ടവര്‍ കൂടതലായി ഉപയോഗിക്കുന്ന 5, 10, 50, 100,200 എന്നീ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം നിലനിര്‍ത്തുകയും 500, 2000 നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം നീക്കണമെന്നുമാണ് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്.

   പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ഗാന്ധിജി. മഹാത്മാഗാന്ധി സത്യത്തിന്റെ പ്രതിരൂപമാണ്. 500, 2000 രൂപയുടെ നോട്ടുകള്‍ അഴിമതിക്കായി ഉപയോഗിക്കുന്നു. ഇത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ നോട്ടുകൾ മദ്യശാലകളിലും ഉപയോഗിക്കുന്നു. ഇത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതാണ്. അതിനാല്‍ ഗാന്ധിജിയുടെ ചിത്രം പിന്‍വലിക്കണമെന്നും കത്തിൽ പറയുന്നു.

   ഗാന്ധിജിയുടെ 152ാം ജന്മവാർഷികത്തിലാണ് എംഎൽഎ പ്രധാനമന്ത്രിക്ക് കത്തയച്ചത്. 019 ജനുവരി മുതൽ 2020 ഡിസംബർ 31 വരെ 616 അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ശരാശരി രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും കത്തിൽ പറയുന്നു.

   Lakhimpur Kheri Violence| ലഖിംപൂർ ഖേരി സംഘർഷം: യുപി സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

   ലഖിംപൂർ ഖേരി സംഘർഷത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം തേടി  സുപ്രിംകോടതി. സംഭവത്തിൽ എത്രപേരെ അറസ്റ്റ് ചെയ്തെന്ന് യുപി സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. പ്രതികൾ ആരെന്നും അവരെ അറസ്റ്റ് ചെയ്തോ എന്നറിയാൻ ആഗ്രഹിക്കുന്നുവെന്നും  കോടതി പറഞ്ഞു. തൽസ്ഥിതി റിപ്പേർട്ട് ഫയൽ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.

   Also Read-കോട്ടയത്തെ Facebook മാന്ത്രികൻ സംസ്ഥാനത്തെ നിരവധി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി; ആർക്കും പരാതിയില്ലെന്ന് പോലീസ്

   വെള്ളിയാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു.  പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെന്നും ജുഡീഷ്യൽ അന്വേഷണം തുടങ്ങിയെന്നും സംസ്ഥാനം വ്യക്തമാക്കി. കേസ് വെള്ളിയാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ലഖിംപൂർ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

   ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരോപണ വിധേയൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനായതിനാൽ ഉത്തർപ്രദേശ് പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

   കോടതി മേൽനോട്ടത്തിലുള്ള സി ബി ഐ അന്വേഷണമാണ് ഇക്കാര്യത്തിൽ ആവശ്യമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. കത്തയച്ച അഭിഭാഷകനോട് കോടതി വിവരങ്ങൾ ആരാഞ്ഞു. കോടതി കത്ത് ഗൗരവമായി എടുക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുനതായി അഭിഭാഷകൻ ശിവകുമാർ ത്രിപാഠി കോടതിയിൽ പറഞ്ഞു. നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും യുപി സർക്കാർ കൃത്യസമയത്ത് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ശിവകുമാർ ത്രിപാഠി കുറ്റപ്പെടുത്തി.
   Published by:Naseeba TC
   First published:
   )}