ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താസമ്മേളനം നടത്തുന്നുവെന്ന വാര്‍ത്തയും പിന്നാലെ അത് വ്യാജമാണെന്ന് ബിജെപിയുടെ പ്രതികരണവുമെല്ലാം പരിഹാസ വിഷയമാക്കി കോണ്‍ഗ്രസ്. ഏപ്രിൽ 26 ന് വാരാണസിയില്‍ മോദി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ തള്ളിയ ബിജെപി, മോദി വാരാണസി സന്ദര്‍ശനം നടത്തുന്ന ദിവസങ്ങളിലൊന്നും തന്നെ ഒരു വാർത്താസമ്മേളനവും നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു വ്യക്തമാക്കിയത്. പിന്നാലെയാണ് കോൺഗ്രസ് പരിഹാസവുമായെത്തിയത്.
Also Read-അക്ഷയ് കുമാറിനെക്കാൾ മികച്ച നടൻ ആകാനാണ് മോദി ശ്രമിക്കുന്നത്: പരിഹാസവുമായി കോൺഗ്രസ്
നിങ്ങളെക്കൊണ്ട് ഒരിക്കലും കഴിയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ മടി കാണിക്കുന്ന പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പലപ്പോഴും വിമര്‍ശനം ഉന്നയിക്കാറുണ്ട്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ മോദിക്ക് ഭയമാണെന്നാണ് ആരോപണം. മാധ്യമങ്ങളെ നേരിടാൻ എന്തിനാണ് ഇത്രയും ഭയക്കുന്നതെന്ന് നിങ്ങൾ തന്നെ ചോദിക്കണമെന്ന് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം രാഹുൽ തന്നെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
നിങ്ങള്‍ എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നു, പക്ഷെ അദ്ദേഹത്തെ ഭയക്കുന്നു.. അദ്ദേഹത്തോട് ചോദിക്കുക.. മിസ്റ്റര്‍ പ്രൈം മിനിസ്റ്റർ നിങ്ങൾ എന്തുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങളെ ഭയക്കുന്നത്.. എന്തിനാണ് മാധ്യമങ്ങളെ ഭയക്കുന്നത്'.. എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Amit shah, Bjp, Delhi Lok Sabha Elections 2019, Lok Sabha Battle, Lok Sabha ELECTION, Lok Sabha elections 2019, Lok Sabha poll, Rahul gandhi, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019