• HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്നാട്ടിൽ കോൺഗ്രസിനും ലീഗിനുമൊപ്പം ഇടതുകക്ഷികൾ: DMK മുന്നണി ഇങ്ങനെ

തമിഴ്നാട്ടിൽ കോൺഗ്രസിനും ലീഗിനുമൊപ്പം ഇടതുകക്ഷികൾ: DMK മുന്നണി ഇങ്ങനെ

തമിഴ്നാട്ടിൽ ലീഗിനും കോൺഗ്രസിനുമൊപ്പം ഇടതുകക്ഷികളും

  • Last Updated :
  • Share this:
    ചെന്നൈ: തമിഴ്നാട്ടിൽ ലീഗിനും കോൺഗ്രസിനുമൊപ്പം ഇടതുകക്ഷികളും. ഡി.എം.കെ നേതൃത്വം നൽകുന്ന സഖ്യത്തിലാണ് കോൺഗ്രസിനും മുസ്ലിം ലീഗിനുമൊപ്പം സി.പി.എമ്മും സി.പി.ഐയും ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടുന്നത്. കോൺഗ്രസ് 10 സീറ്റുകളിൽ മത്സരിക്കുമ്പോൾ സി.പി.ഐ, സി.പി.എം എന്നീ പാർട്ടികൾ രണ്ടു സീറ്റിലും മുസ്ലിം ലീഗ് ഒരു സീറ്റിലുമാണ് തമിഴ് നാട്ടിൽ മത്സരിക്കുന്നത്.

    തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു സീറ്റിലുമാണ് ഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പ് സഖ്യമായത്. വി.സി.കെ, സി.പി.ഐ, സി.പി.ഐ (എം) എന്നീ പാർട്ടികൾ രണ്ടു സീറ്റിൽ മത്സരിക്കുമ്പോൾ എം.ഡി.എം.കെ, കെ.ഡി.എം.കെ, ഐ.ജെ.കെ, ഐ.യു എം എൽ എന്നീ പാർട്ടികൾ ഓരോ സീറ്റിൽ മത്സരിക്കും. വൈക്കോയുടെ എം.ഡി.എം.കെയ്ക്ക് ഒരു രാജ്യസഭ സീറ്റും ലഭിക്കും.

     ആറു സിറ്റിംഗ് എം.പിമാരെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം; പി കരുണാകരന് സീറ്റില്ല

    ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലാണ് ഡി.എം.കെ മത്സരിക്കുക. ചെറു പാർട്ടികളായ കെ.ഡി.എം.കെയും ഐ.ജെ.കെയും ഡി.എം.കെ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. വി.സി.കെയും ഇതേ പാത പിന്തുടരാൻ സാധ്യതയുണ്ട്. വിജയകാന്തിന്‍റെ ഡി.എം.ഡി.കെയുമായി സഖ്യത്തിൽ ഏർപ്പെടാൻ എം കെ സ്റ്റാലിൻ മുൻകൈയെടുത്ത് ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. നാല് സീറ്റുകൾ ഡി.എം.കെ വാഗ്ദാനം ചെയ്തപ്പോൾ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം ഡി.എം.ഡി.കെ ഉന്നയിക്കുകയായിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഡി.എം.കെ ചെറു പാർട്ടികളുമായി സഖ്യധാരണയിൽ എത്തുകയായിരുന്നു.

    ഏതൊക്കെ മണ്ഡലങ്ങളിൽ മത്സരിക്കണം എന്നത് സംബന്ധിച്ച് മാർച്ച് ഏഴുമുതൽ സഖ്യത്തിലുള്ള പാർട്ടികളുമായി ചർച്ച നടത്തുമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തുമ്പോൾ എല്ലാ പാർട്ടികളുടെയും നേതാക്കൾ യു പി എ റാലിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എല്ലാ ജില്ലകളിലും ഗ്രാമസഭ തലത്തിൽ യോഗങ്ങളും ആളുകളുമായി കൂടിക്കാഴ്ചകളും ഡി എം കെ നടത്തിവരികയാണ്. മാർച്ച് 13ന് ആണ് സംസ്ഥാനത്ത് ആദ്യ ഡി എം കെ - കോൺഗ്രസ് സംയുക്ത റാലി.

    First published: