HOME /NEWS /India / സംസ്കാരം നശിപ്പിക്കാൻ ബിജെപി അനുവദിക്കില്ല: തമിഴ്നാട്ടിൽ ശബരിമലയുടെ പേരെടുത്ത് പറഞ്ഞ് മോദി

സംസ്കാരം നശിപ്പിക്കാൻ ബിജെപി അനുവദിക്കില്ല: തമിഴ്നാട്ടിൽ ശബരിമലയുടെ പേരെടുത്ത് പറഞ്ഞ് മോദി

Prime-Minister-Narendra-Modi4

Prime-Minister-Narendra-Modi4

കോൺഗ്രസും ലീഗും ഇടത് പാർട്ടികളും ശബരിമലയിലെ വിശ്വാസം തകർക്കാൻ ശ്രമിച്ചു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ശബരിമലയിൽ സിപിഎമ്മും കോൺഗ്രസും ലീഗും കളിച്ചത് അപകടകരമായ കളി. നമ്മുടെ സംസ്കാരം നശിപ്പിക്കാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ശബരിമലയുടെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രിയുടെ പരാമർങ്ങൾ. കോൺഗ്രസും ലീഗും ഇടത് പാർട്ടികളും ശബരിമലയിലെ വിശ്വാസം തകർക്കാൻ ശ്രമിച്ചുവെന്നും വിശ്വാസികൾക്ക് ഒപ്പം നിന്നത് ബിജെപി മാത്രമാണെന്നുമായിരുന്നു മോദിയുടെ വാക്കുകൾ.

    Also Read-'ശബരിമല' എന്ന് പറഞ്ഞില്ല ; പ്രധാനമന്ത്രിയെ മാതൃകയാക്കണമെന്ന് ടിക്കാറാം മീണ

    എൻഡിഎയുടെ കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ശബരിമലയെപ്പറ്റി പരാമർശിക്കാതിരുന്നതിനെ പ്രശംസിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാക്കണമെന്നുമായിരുന്നു പറഞ്ഞത്. ഇതിന് പിന്നാലെയാണ് തമിഴ്നാട് ശബരിമലയുടെ പേര് എടുത്തു പറഞ്ഞു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം.

    First published:

    Tags: 2019 Loksabha Election election commission of india, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Congress, Congress President Rahul Gandhi, Cpm, Election 2019, General elections 2019, Kummanam Rajasekharan, Lok Sabha Election 2019, Loksabha election 2019, Narendra modi, Pinarayi vijayan, Priyanka Gandhi, Rahul gandhi, അമിത് ഷാ, കോൺഗ്രസ്, തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് പ്രചാരണം, നരേന്ദ്ര മോദി, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, ശബരിമല, സിപിഎം