രാഹുൽ വരുമോ ഇല്ലയോ ? തീരുമാനം ഇന്നുണ്ടായേക്കും

വയനാടിന് പുറമെ കർണാടകത്തിലെ മണ്ഡലവും പരിഗണനയിലുണ്ടെന്നാണ് സൂചന

news18
Updated: March 27, 2019, 8:51 AM IST
രാഹുൽ വരുമോ ഇല്ലയോ ? തീരുമാനം ഇന്നുണ്ടായേക്കും
വയനാടിന് പുറമെ കർണാടകത്തിലെ മണ്ഡലവും പരിഗണനയിലുണ്ടെന്നാണ് സൂചന
  • News18
  • Last Updated: March 27, 2019, 8:51 AM IST
  • Share this:
ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനാർഥിയാകുമോ ഇല്ലയോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വയനാടിന് പുറമെ കർണാടകത്തിലെ മണ്ഡലവും പരിഗണനയിലുണ്ടെന്നാണ് ഉന്നത ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. മണ്ഡലം രാഹുൽ തെരഞ്ഞെടുത്താൽ പിന്നാലെ പ്രഖ്യാപനം ഉണ്ടാകും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നതിൽ നാലു ദിവസമായി തുടരുന്ന അനിശ്ചിതത്വത്തിനാണ് ഇന്ന് വിരാമമാവുക. ദക്ഷിണേന്ത്യയിൽ മത്സരിക്കണോ അങ്ങനെയെങ്കിൽ കേരളമോ കർണ്ണാടകമോ എന്നാണ് രാഹുൽ തീരുമാനിക്കുക. ജയസാധ്യത കൂടുതലുള്ള വയനാടിനാണ് പ്രഥമ പരിഗണന. കർണാടകയിൽ ധാർവാഡ്, ബിദാർ എന്നിവയാണ് പരിഗണയിൽ ഉള്ള മണ്ഡലങ്ങൾ. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടൽ ഇല്ലാത്ത മണ്ഡലമാണ് വയനാട് എന്നാണ് കേരളം തെരഞ്ഞെടുക്കുന്നതിന് നേതാക്കൾ ചൂണ്ടിക്കാട്ടുന്ന പോരായ്മ. മുഖ്യശത്രു ഇടത് പക്ഷമാണെന്ന പ്രചാരണം ദേശീയതലത്തിൽ ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.

കർണാടകയിലെ ധാർവാഡ് ആകട്ടെ ബിജെപിയുടെ സിറ്റിങ് സീറ്റാണ്. തെരഞ്ഞെടുപ്പ് സമിതിയിലോ അല്ലെങ്കിൽ രാഹുൽ സ്വന്തം നിലയിലോ തീരുമാനം എടുക്കും.
സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് പ്രചാരണത്തെ ബാധിക്കുന്നതായി കോഴിക്കോട്, വയനാട്, മലപ്പുറം ഡിസിസികൾ ഇന്നലെ എഐസിസിയെ അറിയിച്ചിരുന്നു. എന്നാൽ കാത്തിരിക്കാനാണ് എ ഐ സി സി നിർദേശം. ഇതോടെ രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കേരള നേതാക്കൾ. വടകരയിൽ മുരളീധരന്റെ പ്രഖ്യാപനം സാങ്കേതികം മാത്രമേണെന്നാണ് ഇവരുടെ വിശദീകരണം.

First published: March 27, 2019, 8:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading