നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മോദിക്ക് പേടി; വയനാട് മത്സരിക്കുന്നത് ദക്ഷിണേന്ത്യക്കാർക്കൊപ്പമെന്ന് തെളിയിക്കാൻ: രാഹുൽ ഗാന്ധി

  മോദിക്ക് പേടി; വയനാട് മത്സരിക്കുന്നത് ദക്ഷിണേന്ത്യക്കാർക്കൊപ്പമെന്ന് തെളിയിക്കാൻ: രാഹുൽ ഗാന്ധി

  മോദിസർക്കാർ ദക്ഷിണേന്ത്യയെ പൂർണമായും അവഗണിച്ചു

  രാഹുൽ ഗാന്ധി

  രാഹുൽ ഗാന്ധി

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: വയനാട് മത്സരിക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിസർക്കാർ ദക്ഷിണേന്ത്യയെ പൂർണമായും അവഗണിച്ചെന്നും താൻ ദക്ഷിണേന്ത്യകാർക്ക് ഒപ്പമാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് വയനാട്ടിൽ മത്സരിക്കാനുള്ള തീരുമാനത്തിലെ രാഹുൽഗാന്ധിയുടെ വിശദീകരണം. ദക്ഷിണേന്ത്യക്കൊപ്പമാണെന്ന് തെളിയിക്കാനാണ് കേരളത്തിൽ മത്സരിക്കുന്നത്. ഈ തീരുമാനത്തിൽ മോദി ഭയന്നിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

   അതേസമയം, രാഹുൽ ഗാന്ധിയെ വരവേൽക്കാനുള്ള ആവേശത്തിലാണ് വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ. നാളെ വൈകിട്ടാണ് രാഹുൽ കോഴിക്കോട് എത്തുക.‌ മറ്റന്നാൾ രാവിലെ പത്തിനാണ് വയനാട്ടിലേക്കുള്ള യാത്ര. കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂളിൽ ഹെലികോപ്ടർ ഇറങ്ങി കാറിൽ കളക്ടറേറ്റിലെത്തും. മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോഡ് ഷോയിൽ അണിനിരക്കും. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനാണ് പരിപാടികളുടെ ചുമതല. സുരക്ഷാ ക്രമീകരങ്ങൾ വിലയിരുത്താൻ എസ്‌ പി ജി യോഗം ചേർന്നു. എസ്‌ പി ജിയുടെ നിർദേശപ്രകാരമാണ് വയനാട് യാത്ര മറ്റന്നാളത്തേക്ക് മാറ്റിയത്.

   First published:
   )}