കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സോണിയ ഈ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

News18 Malayalam | news18
Updated: July 30, 2020, 11:27 PM IST
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
sonia gandhi
  • News18
  • Last Updated: July 30, 2020, 11:27 PM IST
  • Share this:
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ന്യൂഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈകുന്നേരം ഏഴുമണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, സോണിയ ഗാന്ധി പതിവ് പരിശോധനകൾക്കാണ് എത്തിയതെന്ന് ആശുപത്രി ചെയർമാൻ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സോണിയ ഈ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

You may also like:ശിവശങ്കറിന് ക്ലീൻചിറ്റ് കിട്ടിയിട്ടില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം കടുത്ത നീക്കത്തിന് [NEWS]ബലി പെരുന്നാള്‍: കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ പാടില്ല [NEWS] നടന്‍ അനിൽ മുരളി അന്തരിച്ചു [NEWS]

സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് രാജ്യസഭാംഗങ്ങളുടെ യോഗം വ്യാഴാഴ്ച ചേർന്നിരുന്നു.
Published by: Joys Joy
First published: July 30, 2020, 11:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading