• HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പാവ്ലോ മൈനോ അന്തരിച്ചു

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പാവ്ലോ മൈനോ അന്തരിച്ചു

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് മരണവിവരം ട്വീറ്റ് ചെയ്തത്

  • Last Updated :
  • Share this:
    കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അമ്മ പാവ്ലോ മൈനോ അന്തരിച്ചു. ഈ മാസം 27ന് ഇറ്റലിയിലായിരുന്നു അന്ത്യം. സംസ്കാരം നടന്നു. കഴിഞ്ഞ ആഴ്ച അമ്മയെ കാണാൻ സോണിയാ ഗാന്ധി ഇറ്റലിയിലേക്ക് പോയിരുന്നു. മെഡിക്കൽ ചെക്കപ്പിനായുള്ള യാത്രക്കിടെയായിരുന്നു സോണിയ അമ്മയെ സന്ദർശിച്ചത്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു.

    കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ''ശ്രീമതി സോണിയാ ഗാന്ധിയുടെ മാതാവ് പാവ്ലോ മൈനോ ഇറ്റലിയിലെ വസതിയിൽ 27 ഓഗസ്റ്റ് ശനിയാഴ്ച അന്തരിച്ചു. സംസ്കാരം ഇന്നലെ നടന്നു''- അദ്ദേഹം ട്വീറ്റ് ചെയ്തു.



    കഴിഞ്ഞ വർഷങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും നിരവധി തവണ ഇറ്റലിയിലെത്തി അമ്മൂമ്മയെ സന്ദർശിച്ചിരുന്നു. 2020ൽ തുടർച്ചയായി രാഹുൽ വിദേശ യാത്ര നടത്തുന്നുവെന്നു വിമർശനം ഉയർന്നിരുന്നു. എന്നാൽ അസുഖബാധിതയായ ബന്ധുവിനെ കാണാനുള്ള സ്വകാര്യ സന്ദർശനമായിരുന്നു ഇതെന്ന് പാർട്ടി വിശദമാക്കിയിരുന്നു.

    സ്‌റ്റെഫാനോ മൈനോ ആണ് ഭർത്താവ്. നാദിയാ, അനൗഷ്‌കാ എന്നീ രണ്ടു മക്കൾ കൂടിയുണ്ട്.

    English Summary: Congress president Sonia Gandhi’s mother, Paola Maino, died on August 27 and her funeral was held on Tuesday. Sonia Gandhi had left last week to meet her mother. This was part of her trip abroad for medical check-ups, where her son Rahul Gandhi and daughter Priyanka Gandhi Vadra went with her.
    Published by:Rajesh V
    First published: