നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ വൻ മയക്കുമരുന്ന് വേട്ട: കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്

    ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ വൻ മയക്കുമരുന്ന് വേട്ട: കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്

    സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മീഷൻ ഈ വിഷയം അന്വേഷിക്കണമെന്ന് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.

    ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ വൻ മയക്കുമരുന്ന് വേട്ട: കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്

    ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ വൻ മയക്കുമരുന്ന് വേട്ട: കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്

    • Share this:
      അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത്‌  3000 കിലോഗ്രാം ഹെറോയിൻ പിടിച്ച സംഭവത്തിൽ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. അന്താരാഷ്ട്ര വിപണിയിൽ 21,000 കോടിയോളം രൂപ വില മതിക്കുന്ന മയക്കുമരുന്നു ശേഖരമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

      വൻ മയക്കുമരുന്ന് ശേഖരം രാജ്യത്തേക്ക് കടത്തിയതിന് പിന്നിൽ ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല സർക്കാരിനെതിരെ ആഞ്ഞടിച്ചു. രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയും സുർജേവാല കടുത്ത വിമർശനം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് അദാനി മുന്ദ്ര തുറമുഖം ഇക്കാര്യത്തിൽ അന്വേഷിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

      മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തതെന്നും ഇതുവരെയുള്ള ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും രൺദീപ് സുർജേവാല പറഞ്ഞു. മയക്കുമരുന്ന് കടത്ത് തടയാൻ നടപടിയെടുക്കേണ്ട കേന്ദ്ര ഏജൻസികളായ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡി ആർ ഐ എന്നിവരെയും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ യുവതലമുറയെ മയക്കുമരുന്ന് ഉപയോഗം നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      ഈ വർഷം ജൂലൈയിൽ ഡൽഹി പൊലീസ് 2500 കോടി വിലമതിക്കുന്ന 354 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ഇത്തരം ലഹരി കടത്തിന് പിന്നിൽ ആരായിരുന്നാലും അവരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1,75,000 കോടി രൂപയുടെ 2500 കിലോഗ്രാം ഹെറോയിൻ എവിടെയാണെന്ന് കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വൻതോതിലുള്ള ഹെറോയിൻ കടത്തിന് പിന്നിലെ ഇന്ത്യ വിരുദ്ധ ശക്തികളുടെ പങ്കിനെ വെളിപ്പെടുത്തണമെന്നും കടത്തിന് പിന്നിൽ അഫ്ഗാനിസ്ഥാനിലെ താലിബാന് ബന്ധമുള്ളതിനാൽ ദേശീയ സുരക്ഷ അപകടത്തിലായെന്നും അദ്ദേഹം പറഞ്ഞു.

      സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മീഷൻ ഈ വിഷയം അന്വേഷിക്കണമെന്ന് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.

      English Summary: Coming heavily against the Centre on the massive drug haul at the Gujarat port, the Congress has asked on whose behest the drugs are smuggled into the country. Congress leader and spokesperson Randeep Surjewala raised this issue at a press conference on Wednesday.
      Published by:Rajesh V
      First published:
      )}