• HOME
  • »
  • NEWS
  • »
  • india
  • »
  • തരൂരിനും ചിദംബരത്തിനും കോൺഗ്രസിന്റെ തിരുത്ത്; 'ന്യൂനപക്ഷങ്ങൾ ഉന്നത പദവികളിരുന്ന ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് പഠിക്കേണ്ടതില്ല'

തരൂരിനും ചിദംബരത്തിനും കോൺഗ്രസിന്റെ തിരുത്ത്; 'ന്യൂനപക്ഷങ്ങൾ ഉന്നത പദവികളിരുന്ന ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് പഠിക്കേണ്ടതില്ല'

ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഒട്ടേറെപേർ മുൻകാലങ്ങളിൽ രാഷ്ട്രപതിയും മുഖ്യമന്ത്രിമാരുമായ ഇന്ത്യയ്ക്ക് മറ്റൊരു രാജ്യത്തിൽ നിന്ന് പാഠം പഠിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു

  • Share this:
ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഋഷി സുനകിനെ ഉന്നതപദവിയിലേക്ക് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ മാതൃക ഇന്ത്യ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ട പി ചിദംബരത്തെയും ശശി തരൂരിനെയും തള്ളി കോൺഗ്രസ്. ഇരുനേതാക്കളുടെയും പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഇവരുടെ നിലപാട് തള്ളിയത്.

ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഒട്ടേറെപേർ മുൻകാലങ്ങളിൽ രാഷ്ട്രപതിയും മുഖ്യമന്ത്രിമാരുമായ ഇന്ത്യയ്ക്ക് മറ്റൊരു രാജ്യത്തിൽ നിന്ന് പാഠം പഠിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. ഋഷി സുനകിന്റെ മാതൃക പിന്തുടരണമെന്ന നേതാക്കളുടെ അഭിപ്രായങ്ങളിൽ അവരോടു തന്നെ വിശദീകരണം ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read- ഇതുപോലെ ഇന്ത്യയിൽ നടക്കുമോ? ശശി തരൂരിന്റെ ആത്മാർത്ഥമായ ചോദ്യം; കലാം- മൻമോഹൻ കാലം ഓർമിപ്പിച്ച് ബിജെപി

വൈവിധ്യമായിരുന്നു ഇന്ത്യയുടെ വർഷങ്ങളോളമുള്ള മുഖമുദ്രയെന്ന് സക്കീർ ഹുസൈൻ, ഫക്രുദീൻ അലി അഹമ്മദ്, എ പി ജെ അബ്ദുൽ കലാം തുടങ്ങിയവർ രാഷ്ട്രപതിയായത് ചൂണ്ടിക്കാട്ടി ജയറാം രമേഷ് പറഞ്ഞു.

എ പി ജെ അബ്ദുൽ കലാം രാഷ്ട്രപതിയായതും മൻമോഹൻസിങ് പ്രധാനമന്ത്രിയായതും കോൺഗ്രസ് നേതാക്കൾ മറന്നോയെന്ന് ബിജെപി ചോദിച്ചു. സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രിസ്ഥാനം ലഭിക്കാത്തതാണ് നേതാക്കൾ ഉദ്ദേശിച്ചതെങ്കിൽ അതും ഋഷി സുനകിന്റെ സ്ഥാനാരോഹണവും തമ്മിൽ വ്യത്യാസമുണ്ട്. ഇറ്റലിയിൽ ജനിച്ച സോണിയ രാജീവിനെ വിവാഹം കഴിച്ചെങ്കിലും ദീർഘകാലം ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ തയാറായില്ല - ബിജെപി നേതാവ് വിജയ് ചൗതയ് വാലെ പറഞ്ഞു.
Published by:Rajesh V
First published: