ന്യൂഡൽഹി: മദ്യപിക്കുന്നതിനു കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി ഏർപ്പെടുത്തിയ നിരോധനത്തിനു നേരിയ ഇളവ്. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകി. അതേസമയം, മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള കർശന വിലക്ക് തുടരും.
ഫെബ്രുവരി 24 മുതൽ 26 വരെ റായ്പൂരിൽ നടക്കുന്ന 85-ാം പ്ലീനറി സമ്മേളനത്തിലാണ് പുതിയ തീരുമാനം. മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയുടെ നേതൃത്വത്തിൽ രൺദീപ് സുർജേവാല കൺവീനറായ ഭരണഘടനാ ഭേദഗതി കമ്മിറ്റിയാണ് മാറ്റം അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.