HOME » NEWS » India »

സമ്പത്തും ക്ഷേമവും മുതൽ പരിസ്ഥിതി സംരക്ഷണം വരെ; വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ പ്രകടന പത്രിക

പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്ക് പുറമെ എല്ലാ വിഭാഗക്കാർക്കും സമ്പത്തും ക്ഷേമവും ഇതിൽ വാഗ്ദാനം ചെയ്തിരിക്കുന്നു. കർഷകർക്കും യുവാക്കൾക്കും പ്രത്യേകം പ്രത്യേകം വാഗ്ദാനങ്ങളും ഇതിൽ നൽകിയിരിക്കുന്നു.

news18
Updated: April 2, 2019, 2:52 PM IST
സമ്പത്തും ക്ഷേമവും മുതൽ പരിസ്ഥിതി സംരക്ഷണം വരെ; വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ പ്രകടന പത്രിക
news18
  • News18
  • Last Updated: April 2, 2019, 2:52 PM IST
  • Share this:
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രിക കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ചൊവ്വാഴ്ച പുറത്തിറക്കിയത്. പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്ക് പുറമെ എല്ലാ വിഭാഗക്കാർക്കും സമ്പത്തും ക്ഷേമവും ഇതിൽ വാഗ്ദാനം ചെയ്തിരിക്കുന്നു. കർഷകർക്കും യുവാക്കൾക്കും പ്രത്യേകം പ്രത്യേകം വാഗ്ദാനങ്ങളും ഇതിൽ നൽകിയിരിക്കുന്നു. 'ഞങ്ങൾ നടപ്പിലാക്കും' എന്ന ടാഗ് ലൈനോടെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

also read: BJP നിയമനടപടി ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീ പ്രവേശനം തടയാന്‍ ശ്രമിച്ചു; UDF നിയമനടപടിയും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു; നയം വ്യക്തമാക്കി NSS

മിനിമം വേതനം ഉറപ്പു വരുത്തുക എന്നതാണ് ദാരിദ്ര്യത്തിനെതിരായ തന്റെ പാർട്ടിയുടെ പോരാട്ടമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് രാഹുൽ പറഞ്ഞു. 12,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് വർഷം 72,000 രൂപ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം തിരിച്ചുപിടിച്ച് എല്ലാവരുടെയും അക്കൗണ്ടുകളിലും 15 ലക്ഷം നൽകുമെന്ന മോദിയുടെ വാഗ്ദാനം കള്ളമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. എന്നാൽ തങ്ങൾ പറയുന്നത് കള്ളമല്ലെന്നും രാഹുൽ പറഞ്ഞു.

മോദി സർക്കാർ 2 കോടി തൊഴിൽ വാഗ്ദാനം നൽകിയിരുന്നുവെന്നും എന്നാൽ അത് പാലിച്ചിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ‌ ഒഴിവുള്ള 22 ലക്ഷം സർക്കാർ ജോലികളിൽ നിയമനം നടത്തുമെന്നും പഞ്ചായത്തുകളിൽ 10 ലക്ഷം തൊഴിലവസങ്ങൾ നൽകുമെന്നും കോൺഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ 150 ദിവസം തൊഴിലും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.

കർഷകർക്കായി പ്രത്യേക കിസാൻ ബജറ്റ്, കർഷകരുടെ കിട്ടാക്കടങ്ങൾ ക്രിമിനൽ കുറ്റത്തിനു പകരം സിവിൽ കുറ്റമാക്കും, കാർഷിക വികസനത്തിനും ആസൂത്രണത്തിനുമായി സ്ഥിരമായ ദേശീയ കമ്മീഷൻ എന്നീ വാഗ്ദാനങ്ങളും കോൺഗ്രസ് നൽകുന്നുണ്ട്. ബിജെപി കൊണ്ടുവന്ന സിറ്റിസൻഷിപ്പ് അമെൻഡ്മെൻഡ് ബിൽ എടുത്ത് മാറ്റുമെന്നും പ്രകടന പത്രികയിലുണ്ട്.

ജിഎസ്ടിക്ക് പകരം ലളിതമായ നികുതി, സ്ത്രീകൾക്ക് നിയമസഭയിലും ലോക്സഭയിലും 33 ശതമാനം സംവരണം നൽകുന്ന നിയമം, ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കില്ല, പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി സ്വതന്ത്രവും സുതാര്യവുമായ പരിസ്ഥിതി സംരക്ഷണ അഥോറിട്ടി തുടങ്ങി നിരവധി വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകിയിരിക്കുന്നു.

First published: April 2, 2019, 2:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories