അഞ്ചാമത്തെ സ്ഥാനാർഥിപട്ടികയുമായി കോൺഗ്രസ്; പ്രണബ് മുഖർജിയുടെ മകൻ സ്ഥാനാർഥിയാകും

ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ അഞ്ചാമത്തെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു.

news18india
Updated: March 19, 2019, 2:55 PM IST
അഞ്ചാമത്തെ സ്ഥാനാർഥിപട്ടികയുമായി കോൺഗ്രസ്; പ്രണബ് മുഖർജിയുടെ മകൻ സ്ഥാനാർഥിയാകും
രാഹുൽ ഗാന്ധി
  • Share this:
ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ അഞ്ചാമത്തെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ മകന്‍റേ പേരും അഞ്ചാമത്തെ സ്ഥാനാർഥി പട്ടികയിലുണ്ട്. ആകെ 56 സ്ഥാനാർഥികളുടെ പേര് ഉൾപ്പെടുന്ന പട്ടികയാണ് കഴിഞ്ഞദിവസം രാത്രി പുറത്തുവിട്ടത്. ഇതിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള 22 സ്ഥാനാർഥികളുടെ പേരും പശ്ചിമ ബംഗാളിൽ നിന്നുള്ള 11 സ്ഥാനാർഥികളുടെ പേരും ഉൾപ്പെടും.

കൂടാതെ, തെലങ്കാനയിൽ നിന്നുള്ള എട്ടും ഒഡിഷയിൽ നിന്നുള്ള ആറും അസ്സമിൽ നിന്നുള്ള അഞ്ചും ഉത്തർ പ്രദേശിൽ നിന്നുള്ള മൂന്നും സ്ഥാനാർഥികളുടെ പട്ടികയും പുറത്തുവിട്ടിരുന്നു.

മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി ജാംഗിപുർ ലോക് സഭ സീറ്റിൽ നിന്ന് മത്സരിക്കും. മുൻ പി സി സി അധ്യക്ഷൻ അദിർ രഞ്ജൻ ചൗധരി ബെറംപുർ മണ്ഡലത്തിൽ നിന്നും മുൻമന്ത്രി പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യ ദീപ ദാസ് മുൻഷി റായിഗഞ്ചിൽ നിന്നും മത്സരിക്കും.

ഒഴുക്കു തുടരുന്നു; മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോൺഗ്രസ് വിട്ടു; BJPയിൽ ചേരുമെന്ന് സൂചന

കാകിനട മണ്ഡലത്തിൽ നിന്ന് മുൻ കേന്ദ്രമന്ത്രി എം.എം പള്ളം രാജു ബപത് ല മണ്ഡലത്തിൽ നിന്ന് മുൻ രാജ്യസഭാംഗം ജെഡി സീലം എന്നിവരും മത്സരിക്കും.

പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷമാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ലോക് സഭ തെരഞ്ഞെടുപ്പിലേക്ക് ഇതുവരെ 137 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.

First published: March 19, 2019, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading