മുംബൈ: കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആർട്ടിക്കിൾ 375 റദ്ദാക്കിയ തീരുമാനത്തിൽ ന്യായീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവുമായി കശ്മീരിന് ബന്ധിപ്പിക്കുന്നതിന് തടസമായി നിന്നത് ആർട്ടിക്കിൾ 370 ഉം 35 യും ആയിരുന്നുവെന്ന് വ്യക്തമാക്കി ആയിരുന്നു ഷായുടെ ന്യായീകരണം. മുംബൈയിൽ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആർട്ടിക്കിൾ 370 റദ്ദു ചെയ്ത നടപടിക്കെതിരെയുള്ള കോണ്‍ഗ്രസ് വിമർശനങ്ങൾക്ക് മറുപടി ആയിരുന്നു അമിത് ഷായുടെ പ്രതികരണം.
'ആർട്ടിക്കിൾ 370 രാഷ്ട്രീയ പ്രശ്നം എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.. കോൺഗ്രസിന് അത് രാഷ്ട്രീയ പ്രശ്മമായിരിക്കാം എന്നാൽ ഞങ്ങൾക്കിത് ദേശസ്നേഹത്തിന്റെ വിഷയമാണ്... രാഹുൽ ഈ അടുത്താണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. എന്നാൽ ജന സംഘിന്റെയും ബിജെപിയുടെയും മൂന്ന് തലമുറകൾ അവരുടെ ജീവിതം തന്നെ കശ്മീരിനായി സമർപ്പിച്ചവരാണ്...'' ഷാ പറഞ്ഞു.
Also Read-
കശ്മീര്‍ സസ്പെൻസിന് അവസാനം: സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി
'കശ്മീർ ഇന്ത്യയുടെ അഭിഭാജ്യഘടകമാണെന്ന് ജനങ്ങൾ പറയാറുണ്ട്.. പക്ഷെ മഹാരാഷ്ട്രയെയോ കർണാടകയെയോ കുറിച്ചും അങ്ങനെ പറയാറില്ല.. കശ്മീരിനെപ്പറ്റി അങ്ങനെ പറയുന്നത് അത് തെളിയിക്കേണ്ടി വരുന്നതിനാലാണ്.. എന്നാൽ ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാനാകും കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന്...'' ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Also Read
-Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370?
പാക് അധിനിവേശ കശ്മീർ വിഷയത്തിൽ ജവഹർലാൽ നെഹ്രുവിനെതിരെ വിമർശനം ഉന്നയിച്ച ഷാ, നെഹ്രു
അനിശ്ചിത കാല വെടിനിർത്തൽ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ പാക് അധിനിവേശ കശ്മീർ എന്നൊന്നും ഉണ്ടാകുമായരുന്നില്ല എന്നാണ് പറഞ്ഞത്. അന്ന് കശ്മീരിനെ ഇന്ത്യയുമായി സംയോജിപ്പിക്കാത്തതിന്റെ പേരിൽ വിമർശനം ഉന്നയിച്ച ബിജെപി നേതാവ്, നെഹ്രുവിനെക്കാൾ നന്നായി ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ വിഷയം കൈകാര്യം ചെയ്യുമായിരുന്നേനെയെന്നും അറിയിച്ചു.
ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ഒറ്റ ബുള്ളറ്റും പോലും പ്രയോഗിക്കേണ്ടി വന്നിട്ടില്ലെന്ന അവകാശവാദവും പ്രസംഗത്തിൽ അമിത് ഷാ നടത്തി. കശ്മീരിന്റെ വരുംദിനങ്ങളും ശാന്തമായിരിക്കും... തീവ്രവാദം പൂർണ്ണമായും തുടച്ചു നീക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.