ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി കോൺഗ്രസും ശിവസേനയും എൻസിപിയും. അജിത് പവാറിന്റെ അപ്രതീക്ഷിത കാലുമാറ്റത്തിന് പിന്നാലെയാണ് പാർട്ടികളുടെ ഈ നീക്കം. കുതിരക്കച്ചവടം തടയുന്നതിനായിട്ടാണ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് നീക്കിയിരിക്കുന്നത്.
also read:
Maharashtra Govt Formation:'മഹാ'രാഷ്ട്രീയം ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് ശിവസേന-കോൺഗ്രസ്-NCP സംയുക്ത ഹർജികോൺഗ്രസ്, ശിവസേന എംഎൽഎമാരെ ജയ്പൂരിലെ റിസോർട്ടിലേക്കാണ് മാറ്റിയത്. എൻസിപി എംഎൽഎമാരെ മുംബൈയിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഭോപ്പാലിലേക്ക് കൊണ്ടുപോകാനായിരുന്നു നീക്കം. മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനാവും കോണ്‍ഗ്രസ് എംഎൽഎമാരെ സംരക്ഷിക്കാനുള്ള ചുമതല. വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരെ ബിജെപിക്കെതിരെ ഒന്നിപ്പിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഒക്ടോബര്‍ 24 നുതന്നെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റിയിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അശോക് ഹെഗ്‌ലോത് ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് ആദ്യം രാജസ്ഥാനിലേക്ക് മാറ്റിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്കും ശിവസേനയ്ക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതെ വന്നതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമായത്. 105 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 56 സീറ്റുകളിൽ ശിവസേന വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ശിവസേനയും എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
മഹാരാഷ്ട്ര ഗവർണർ ഭരത് സിംഗ് കോഷ്യാരി ആദ്യം ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. എന്നാൽ ഇത് ബിജെപി നിരസിച്ചു. ഇതിനു പിന്നാലെ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ തുടങ്ങി. കഴിഞ്ഞ ദിവസം സേനയും എന്‍സിപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച ധാരണയിൽ എത്തിയിരുന്നു. എന്നാൽ നാടകീയ നീക്കങ്ങളിലൂടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.