• HOME
 • »
 • NEWS
 • »
 • india
 • »
 • Shashi Tharoor | തരൂർ പരാജയപ്പെട്ടേക്കാം; പക്ഷേ കോൺ​ഗ്രസ് അദ്ദേഹത്തിന്റെ 10 നിർദേശങ്ങൾ പരിഗണിക്കണം

Shashi Tharoor | തരൂർ പരാജയപ്പെട്ടേക്കാം; പക്ഷേ കോൺ​ഗ്രസ് അദ്ദേഹത്തിന്റെ 10 നിർദേശങ്ങൾ പരിഗണിക്കണം

അദ്ദേഹത്തിന്റെ പല കാഴ്ചപ്പാടുകളും ആശയങ്ങളും കോൺ​ഗ്രസിന് മുഖവിലക്കെടുക്കാം

 • Last Updated :
 • Share this:
  അമാൻ ശർമ

  മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ഏറ്റുമുട്ടുന്ന കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കുകയാണ് രാജ്യം. ഉദയ്പൂർ പ്രഖ്യാപനം നടപ്പാക്കുമെന്ന ഉറപ്പ് നൽകിയായിരുന്നു ഖാർ​ഗെയുടെ പ്രചാരണങ്ങൾ. എതിരാളിയായ ശശി തരൂർ വിശദമായ പ്രകടനപത്രിക പുറത്തിറക്കിയതിനെക്കുറിച്ച് ഖാർ​ഗെയോട് ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ഉദയ്പൂർ പ്രഖ്യാപനം നടപ്പിലാക്കുക എന്നതാണ് തന്റെ ഏക അജണ്ടയെന്നും പ്രകടനപത്രികയുമായി മുന്നോട്ട് പോകാന്‍ തരൂരിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വര്‍ഷം ആദ്യം രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നടന്ന ചിന്തന്‍ശിബിറിലാണ് ഉദയ്‌പൂര്‍ പ്രഖ്യാപനം ഉണ്ടായത്. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ എങ്ങനെ പ്രവർത്തിക്കണം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങളാണ് ഇതില്‍ ഉള്ളത്.

  താൻ പരാജയപ്പെട്ടാലും പോരാടുമെന്ന സൂചന നൽകിക്കൊണ്ടുള്ള ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം തരൂർ ട്വീറ്റ് ചെയ്തിരുന്നു. "ഞങ്ങൾ ചില പോരാട്ടങ്ങൾ നടത്തുന്നു. ഞങ്ങൾ നിശബ്ദരായിരുന്നില്ല എന്ന കാര്യം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും", എന്നായിരുന്നു ട്വീറ്റ്.
  Also Read- ഖാർഗെയോ തരൂരോ? കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തുടങ്ങി

  അദ്ദേഹത്തിന്റെ പല കാഴ്ചപ്പാടുകളും ആശയങ്ങളും കോൺ​ഗ്രസിന് മുഖവിലക്കെടുക്കാം. നരേന്ദ്ര മോദിയുടെ കീഴിലുള്ള ബി.ജെ.പിക്കെതിരെ പോരാടാനും തരൂരിന്റെ ആശയങ്ങൾ കോൺഗ്രസിന് പരിഗണിക്കാവുന്നതാണ്.

  'എലൈറ്റ്' ക്ലാസ് എന്നു പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും തരൂരിനെ പരിഹസിച്ചിരുന്നു. എന്നാൽ പാർലമെന്റിലും മറ്റ് വേദികളിലും ബിജെപിക്കെതിരായ തരൂരിന്റെ രൂക്ഷമായ പല പരാമർശങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ​ഗാന്ധിമാരുടെ ഉപദേശം തേടാൻ തനിക്ക് ഒരു മടിയുമില്ല എന്ന ഖാർഗെയുടെ അഭിപ്രായങ്ങൾ, പാർട്ടിയുടെ മേലുള്ള പിടി ഉപേക്ഷിക്കാൻ ഗാന്ധി കുടുംബം തയ്യാറല്ല എന്നതിന്റെ സൂചനയാണ്.

  Also Read- ചരിത്ര തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; 25 വർഷങ്ങൾക്കു ശേഷം ഗാന്ധി ഇതര നേതാവ് നേതൃസ്ഥാനത്തേക്ക്

  തരൂർ മുന്നോട്ടു വെച്ച പ്രധാന നിർദേശങ്ങൾ

  ശശി തരൂരിന്റെ പല ആശയങ്ങളും നിർദേശങ്ങളും കോൺഗ്രസിന് പരി​ഗണിക്കാവുന്നതാണ്. ഓരോ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് അധ്യക്ഷന്മാർക്ക് കൂടുതൽ അധികാരം നൽകുന്ന അധികാര വികേന്ദ്രീകരണം എന്ന നിർദേശമാണ് ഇതിൽ പ്രധാനപ്പെട്ടത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ തോൽവിയുടെ കാരണങ്ങളിലൊന്നും ഇതാണ്. മറിച്ച്, ബിജെപി സംസ്ഥാനങ്ങളിലെ നേതൃത്വത്തെ ഗൗരവമായി കാണുന്നുണ്ടു താനും.

  പാർട്ടി പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും കാലാവധി പത്തു വർഷമാക്കുക, സിഡബ്ല്യുസി അംഗങ്ങളിൽ പകുതി പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക, എന്നിവയാണ് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ തരൂർ മുന്നോട്ടുവച്ച മറ്റു പ്രധാന നിർദേശങ്ങൾ. എന്നാൽ ഇവയൊന്നും പാർട്ടി ഇതുവരെ പരി​ഗണിച്ചിട്ടില്ല. എല്ലാ മാസവും സിഡബ്ല്യുസി മീറ്റിംഗുകൾ നടത്തുക എന്നതും എല്ലാ പ്രവർത്തകർക്കും സമീപിക്കാൻ സാധിക്കുന്ന ഒരു അധ്യക്ഷൻ എന്നിവയും തരൂർ മുന്നോട്ടു വെച്ച ആശയം ആയിരുന്നു. 'ഒരാള്‍ക്ക് ഒരു പദവി' എന്ന ഉദയ്പൂർ പ്രഖ്യാപനം നടപ്പിലാക്കുക എന്ന നിർദേശവും അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു.

  കോൺ​ഗ്രസിന്റെ നിലവിലെ പ്രവർത്തനം ബിജെപിയെ വെല്ലുവിളിക്കാൻ പര്യാപ്തമല്ലാത്തതിനാൽ സമൂലമായ മാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു തരൂരിന്റെ പ്രചാരണം. മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായാൽ പാർട്ടിയിൽ കാര്യമായ മാറ്റം സംഭവിക്കില്ല എന്നു തന്നെയാണ് പലരും കരുതുന്നത്. തരൂർ മുന്നോട്ടു വെച്ച നിർദേശങ്ങൾ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ട് അവ പ്രാവർത്തികമാക്കിയാൽ ഖാർഗെയുടെ കീഴിൽ കോൺഗ്രസ് മികച്ച രീതിയിൽ തന്നെ മുൻപോട്ടു പോകും.
  Published by:Naseeba TC
  First published: