ന്യൂഡൽഹി: കോൺഗ്രസും എഎപിയും തമ്മിലുള്ള സഖ്യ സാധ്യതകൾ പരാജയപ്പെട്ടതിനു പിന്നാലെ ഡൽഹിയിൽ ഒറ്റയ്ക്ക് മത്സരിക്കുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ്. മറ്റ് സംസ്ഥാനങ്ങളിലെ എഎപിയുടെ സഖ്യ പദ്ധതി പ്രായോഗികമല്ലാത്തതിനാൽ ഒറ്റയ്ക്ക് മത്സരിക്കുന്നുവെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.
also read: വോട്ട് തന്നില്ലെങ്കിൽ ജോലി ഇല്ല; മുസ്ലീംകളെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി
മറ്റ് സംസ്ഥാനങ്ങളിൽ കൂടി സഖ്യമുണ്ടാക്കാൻ ആംആദ്മി പാർട്ടി ആവശ്യപ്പെടുന്നുണ്ട്. ഇത് പ്രായോഗികമല്ല. ഓരോ സംസ്ഥാനവും വ്യത്യസ്തമാണ്- ഡൽഹിയിൽ കോൺഗ്രസിന്റെ ചുമതലയുള്ള നേതാവ് പിസി ചാക്കോ പറഞ്ഞു. ഡൽഹിയിലെ സ്ഥാനാർഥികളെ ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകൾ എഎപിക്ക് ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിൽ ജനനായക് ജനത പാർട്ടി എഎപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് എഎപി നേതാവ് ഗോപാൽ റായ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പിസി ചാക്കോ ഇക്കാര്യം പറഞ്ഞത്. ഹരിയാനയിൽ ജെജെപി ഏഴ് സീറ്റുകളിലും എഎപി മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഡൽഹി എഎപി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
കോൺഗ്രസുമായി സഖ്യമുണ്ടാക്കി ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ കോൺഗ്രസിന് അത് മനസിലാകുന്നില്ലെന്നും അരവിന്ദ് കെജ്രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡലിഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധിയോട് ചന്ദ്രബാബു നായിഡു, മമത ബാനർജി എന്നിവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഡൽഹി യൂണിറ്റ് കുഴപ്പങ്ങൾ ഉണ്ടാക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Aap, Bjp, Congress, Delhi, Lok Sabha Battle, Lok Sabha ELECTION, Lok Sabha Election 2019, Lok Sabha elections 2019, Lok Sabha poll, Lok sabha polls 2019, കോൺഗ്രസ്, ഡൽഹി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്