ന്യൂഡൽഹി : രാഷ്ട്രീയവത്കരണത്തെക്കുറിച്ച് മോദിക്ക് ഇനിയും കൂടുതൽ എന്തെങ്കിലും പറയാനുണ്ടോയെന്ന പരിഹാസവുമായി കോൺഗ്രസ്. ബലാകോട്ട് വ്യോമാക്രമണം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റ് വർധിപ്പിക്കുമെന്ന ബി.എസ്.യെദ്യൂരപ്പയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ പ്രതികരണം.
Also Read-ബലാകോട്ട് വ്യോമാക്രമണം: കർണാടകയിൽ ബിജെപിക്ക് സീറ്റ് കൂട്ടുമെന്ന് ബി.എസ്.യെദ്യൂരപ്പ132 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ധനമന്ത്രി അരുൺ ജയ്റ്റ്ലിയോടുമായി ചോദ്യം ഉന്നയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട മോദി ജി/ ജയ്റ്റ്ലി ജി..രാഷ്ട്രീയവത്കരണത്തെക്കുറിച്ച് ഇതിൽ കൂടുതൽ പറയാനുണ്ടോ ?..നന്ദിയോടെ
132 കോടി ജനങ്ങൾ.. കോൺഗ്രസ് വക്താവ് ട്വിറ്ററിൽ കുറിച്ചു.
'കഴിഞ്ഞ ദിവസം പാകിസ്ഥാൻ അതിർത്തി കടന്ന നമ്മൾ അവിടെ മൂന്ന് ഭീകരക്യാംപുകളാണ് തകർത്തത്. ഇത് രാജ്യത്ത് മോദി അനുകൂലതരംഗം വീശാൻ ഇടയാക്കിയിട്ടുണ്ട്.ഈ തരംഗം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. കേന്ദ്രത്തിന്റെ ഈ നീക്കം യുവാക്കളെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഇത് കര്‍ണാടകയില്‍ 22ലധികം സീറ്റുകൾ നേടിയെടുക്കാൻ നമ്മളെ സഹായിക്കും' എന്നായിരുന്നു കർണാടക ബിജെപി അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയുടെ പ്രസ്താവന.
ബലാന്‍കോട്ട് ആക്രമണം ബിജെപി രാഷ്ട്രീയവത്കരിച്ചു എന്ന പ്രതിപക്ഷ ആരോപണങ്ങൾ ശരിവക്കുന്ന തരത്തിലായിരുന്നു ഈ പ്രതികരണം. പിന്നാലെയാണ് കോൺഗ്രസ് വക്താവിന്റെ ട്വീറ്റ് എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.