കോൺഗ്രസ് സംഘടനാ സംവിധാനം RSS മാതൃകയിൽ ഉടച്ചുവാർക്കുന്നു; പ്രേരക്മാരെ നിയമിക്കാൻ സോണിയാ ഗാന്ധിയുടെ നിർദേശം

അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്നു പ്രേരക്മാരെ നിയമിക്കും

news18
Updated: September 10, 2019, 1:23 PM IST
കോൺഗ്രസ് സംഘടനാ സംവിധാനം RSS മാതൃകയിൽ ഉടച്ചുവാർക്കുന്നു; പ്രേരക്മാരെ നിയമിക്കാൻ സോണിയാ ഗാന്ധിയുടെ നിർദേശം
അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്നു പ്രേരക്മാരെ നിയമിക്കും
  • News18
  • Last Updated: September 10, 2019, 1:23 PM IST
  • Share this:
ന്യൂഡൽഹി: കോണ്‍ഗ്രസ് സംഘടനാ സംവിധാനം ആര്‍ എസ് എസ് മാതൃകയില്‍ ഉടച്ചുവാര്‍ക്കാന്‍ തീരുമാനം. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രേരക്മാരെ നിയമിക്കും. അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്നു പ്രേരക്മാരെയാണ് നിയമിക്കുക. ഈമാസം അവസാനത്തിനുള്ളിൽ പ്രേരക്മാരെ നിയമിക്കാൻ പിസിസികൾക്ക് സോണിയാഗാന്ധി നിർദ്ദേശം നൽകി.

തിരിച്ചുവരവിന് തയാറെടുക്കുന്ന കോൺഗ്രസ് നിലവിലെ സംഘടനാ സംവിധാനത്തിന് പുറമെയാണ് ആർഎസ്എസ് മാതൃകയിൽ പ്രേരക്മാരെ നിയമിക്കുന്നത്. പുതിയ ആശയങ്ങള്‍ വിഭാവനം ചെയ്യൽ, രൂപരേഖ തയാറാക്കൽ, നടപ്പാക്കൽ എന്നിവയാണ് പ്രേരക്മാരുടെ പ്രധാന ചുമതല.

Also read- 'ആജീവനാന്ത കാലത്തേക്കല്ല കോൺഗ്രസിൽ ചേർന്നത്'

പാർട്ടി ചരിത്രത്തെ കുറിച്ച് നല്ല ബോധമുള്ളവരും ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരും ആയിരിക്കും പൂർണസമയ പ്രേരക്മാർ. അഞ്ചു ജില്ലകൾക്ക് മൂന്ന് പ്രേരക്മാർ ഉണ്ടാകും. പാർട്ടി ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുക, ക്യാംപുകൾ സംഘടിപ്പിക്കുക, തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണങ്ങൾ ഏകോപിപ്പിക്കുക എന്നിവയും ഇവരുടെ ചുതമലയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി അവലോകനം ചെയ്യുമ്പോൾ അസം നേതാവ് തരുൺ ഗൊഗോയ് ആണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ ഇത് ആർഎസ്എസ് മാതൃകയിലുള്ള പ്രവർത്തനമല്ലെന്നാണ് കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രതികരണം. തെരഞ്ഞെടുക്കപ്പെടുന്ന പ്രേരക്മാർക്ക് ഒരാഴ്ചത്തെ പരിശീലനം ഉണ്ടാകും. ജില്ലകളിലെ പ്രവർത്തകർക്കായി എല്ലാ മാസവും ഇവർ പ്രത്യേക ക്യാംപ് സംഘടിപ്പിക്കണം.

ഈമാസം 12ന് സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടക്കുന്ന പിസിസി അധ്യക്ഷൻമാരുടേയും എഐസിസി ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ആർഎസ്എസിന്റെ പ്രേരക്മാർക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിലക്കുണ്ടെങ്കിൽ കോൺഗ്രസ്സിലെ പ്രേരക്മാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ടാകില്ല.
First published: September 10, 2019, 1:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading