• HOME
  • »
  • NEWS
  • »
  • india
  • »
  • Rajyasabha| രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്; പൊതു സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ്

Rajyasabha| രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്; പൊതു സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ്

യുപിഎയിലെ ഘടകകക്ഷികളുമായും മറ്റു പ്രതിപക്ഷ പാർട്ടികളുമായും ആലോചിച്ച് സ്ഥാനാർഥിയെ കണ്ടെത്താൻ പാർട്ടിയുടെ ഏകോപന സമിതിയോഗം തീരുമാനിച്ചു

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് സെപ്റ്റംബർ 14-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ്. യുപിഎയിലെ ഘടകകക്ഷികളുമായും മറ്റു പ്രതിപക്ഷ പാർട്ടികളുമായും ആലോചിച്ച് സ്ഥാനാർഥിയെ കണ്ടെത്താൻ ചൊവ്വാഴ്ച ചേർന്ന പാർട്ടിയുടെ ഏകോപന സമിതിയോഗം തീരുമാനിച്ചു.

    ഡിഎംകെ., തൃണമൂൽ കോൺഗ്രസ് തുടങ്ങിയ സഖ്യകക്ഷികൾ ആവശ്യമുന്നയിച്ചാൽ പിന്തുണയ്ക്കാനും നിശ്ചയിച്ചു. സോണിയാഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിൽ ഏകോപനസമിതി അംഗങ്ങളെ കൂടാതെ മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, എ.കെ. ആന്റണി എന്നിവരും പങ്കെടുത്തു.

    കോൺഗ്രസിലെ കത്തെഴുത്തു സംഘത്തിലെ മനീഷ് തിവാരിയെയും യോഗത്തിന് ക്ഷണിച്ചിരുന്നു. അതേസമയം ശശി തരൂരിനെ ഒഴിവാക്കി. എന്നാൽ മനീഷ് തിവാരിയെ ക്ഷണിച്ചത് സോണിയ ഗാന്ധി നേരത്തേ നിശ്ചയിച്ച 11 അംഗസമിതിയിൽ അദ്ദേഹം ഉള്ളതിനാലാണെന്നും ഇതിൽ തരൂർ ഉൾപ്പെടുന്നില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.

    രാജ്യസഭാംഗങ്ങളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജയ്റാം രമേഷ്, അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ, ലോക്‌സഭാംഗങ്ങളായ അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയി, രവ്നീത് സിങ് ബിട്ടു, മാണിക്കം ടാഗോർ എന്നിവരാണ് ഏകോപന സമിതിയിലുളളത്. ഇവരെല്ലാം ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
    Published by:user_49
    First published: