• HOME
 • »
 • NEWS
 • »
 • india
 • »
 • Ashok Gehlot | ദലിത് വിദ്യാർത്ഥിയുടെ മരണം; അശോക് ​ഗെലോട്ട് പ്രതിരോധത്തിൽ; പാർട്ടിക്കുള്ളിൽ വിമർശനം

Ashok Gehlot | ദലിത് വിദ്യാർത്ഥിയുടെ മരണം; അശോക് ​ഗെലോട്ട് പ്രതിരോധത്തിൽ; പാർട്ടിക്കുള്ളിൽ വിമർശനം

ആഗസ്റ്റ് 13 ന് അഹമ്മദാബാദിലെ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്.

 • Last Updated :
 • Share this:
  രാജസ്ഥാനിലെ ജലോറിൽ ദളിത് ബാലൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് രൂക്ഷ വിമർശനങ്ങൾ നേരിടുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് (Ashok Gehlot). പ്രതിപക്ഷത്തു നിന്ന് മാത്രമല്ല, സ്വന്തം പാർട്ടിയിൽ നിന്നു പോലും മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതികരണങ്ങൾ ഉയർന്നു വരികയാണ്.

  ജലോർ ജില്ലയിലുള്ള സുരാന ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥി ആണ് കൊല്ലപ്പെട്ടത്. തന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകൻ ഈ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചിരുന്നു. ആഗസ്റ്റ് 13 ന് അഹമ്മദാബാദിലെ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്. സംഭവത്തെ അപലപിക്കുന്നുവെന്നും ഇത്തരം സംഭവങ്ങളെല്ലാം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതാണ് എന്നും ​ഗെഹ്‍ലോട്ട് പ്രതികരിച്ചിരുന്നു.

  രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് സംഭവത്തെ നിശിതമായി വിമർശിച്ച് രംഗത്തെത്തി. കൊല്ലപ്പെട്ട ദലിത് ബാലന്റെ കുടുംബത്തെ മർദിച്ച പോലീസുകാർക്കെതിരെയും നടപടി എടുക്കണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും ഇത്തരം സംഭവങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട് എന്നത് അപലപനീയം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ദളിത് ബാലന്റെ കുടുംബത്തെ സച്ചിൻ പൈലറ്റ് സന്ദർശിക്കുകയും ചെയ്തിരുന്നു. ''നമ്മൾ അവർക്കൊപ്പം നിൽക്കുമെന്ന വിശ്വാസം ദളിതർക്കിടയിൽ വളർത്തിയെടുക്കണം. ഈ വ്യവസ്ഥയിൽ മാറ്റം വരുത്താനും പോരായ്മകൾ പരിഹരിക്കാനും സർക്കാർ ശ്രമിക്കണം'', അദ്ദേഹം കൂട്ടിച്ചേർത്തു.

  read also : 'കഫ് സിറപ്പ് ഒരു യൂണിറ്റിൽ കൂടുതൽ കിട്ടില്ല'; യുപി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവ്

  സച്ചിൻ പൈലറ്റിന്റെ പ്രസ്താവനയ്ക്കു പിന്നാലെ അശോക് ​ഗെഹ്‍ലോട്ടും പ്രതികരണവുമായെത്തി. ചില നേതാക്കൾ പാർട്ടി നേതാക്കളോട് ബഹുമാനത്തോടെ പെരുമാറുന്നില്ലെന്നും പ്രവർത്തകരെ പ്രകോപിപ്പിക്കുന്നുവെന്നും ​ഗെഹ്‍ലോട്ട് ആരോപിച്ചു. കോൺഗ്രസ് എംഎൽഎ പന ചന്ദ് മേഘ്‌വാളും ബാരൻ മുനിസിപ്പൽ കൗൺസിലിലെ 12 പാർട്ടി കൗൺസിലർമാരും സംഭവത്തിൽ പ്രതിഷേധിച്ച് രാജി വെച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഗെഹ്‌ലോട്ടിന്റെ പരാമർശം. സംസ്ഥാനത്ത് ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ വേദന രേഖപ്പെടുത്തിയാണ് കൗൺസിലർമാർ രാജി വെച്ചത്.

  see also : പാർഥയ്ക്കും അനുബ്രതയ്ക്കും ശേഷം ആര് ? ബംഗാളിലെ തൃണമുൽ നേതാക്കളെ ED ലക്ഷ്യമിടുമ്പോൾ

  പനചന്ദ് മേഘ്‌വാൾ രാജിവച്ചതിന് തൊട്ടുപിന്നാലെ ദളിതർക്കർക്കെതിരായ ‌അതിക്രമങ്ങളിൽ വേദന പ്രകടിപ്പിച്ചാണ് ബാരൻ മുനിസിപ്പൽ കൗൺസിലിലെ 12 കൗൺസിലർമാർ ഗെഹ്‍ലോട്ടിന് രാജിക്കത്ത് അയച്ചത്. ''ജലോറിലെ 9 വയസ്സുള്ള ദളിത് വിദ്യാർത്ഥിയുടെ മരണം എന്നെ വളരെയധികം വേദനിപ്പിച്ചു. സംഭവത്തെ അപലപിച്ച് ഞാൻ എന്റെ രാജി സമർപ്പിക്കുന്നു. ദളിതരും നിരാലംബരായ സമുദായങ്ങളും നിരന്തരമായി അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുകയാണ്'', എന്നും ന ചന്ദ് മേഘ്‌വാൾ രാജിക്കത്തിൽ എഴുതിയിരുന്നു. എംഎൽഎയെ പിന്തുണച്ചും ദലിതരെ സംരക്ഷിക്കാൻ സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്നും രാജിക്കത്ത് അയച്ചതായി വാർഡ് നമ്പർ 29 കൗൺസിലർ യോഗേന്ദ്ര മേത്ത പറഞ്ഞു.

  രോഹിതാശ്വ സക്‌സേന, രാജാറാം മീണ, രേഖ മീണ, ലീലാധർ നഗർ, ഹരിരാജ് എർവാൾ, പിയൂഷ് സോണി, ഉർവശി മേഘ്‌വാൾ, യശ്വന്ത് യാദവ്, അൻവർ അലി, ജ്യോതി ജാതവ്, മായങ്ക് മതോഡിയ എന്നിവരാണ് രാജിക്കത്ത് അയച്ച മറ്റ് കൗൺസിലർമാർ.
  Published by:Amal Surendran
  First published: