നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Karnataka Bypolls | കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ബൊമ്മയ്ക്ക് തിരിച്ചടി; കോണ്‍ഗ്രസിന് ഊർജം പകരുന്ന ജയം

  Karnataka Bypolls | കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ബൊമ്മയ്ക്ക് തിരിച്ചടി; കോണ്‍ഗ്രസിന് ഊർജം പകരുന്ന ജയം

  ഹനഗലിലെ വിജയം സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കര്‍ണാടകയില്‍(Karnataka) രണ്ടു സീറ്റുകളിലേക്കാണ് നടന്ന ഉപതെരഞ്ഞെടുപ്പ് നടന്നത്.  ഉപതെരഞ്ഞെടുപ്പില്‍ (Karnataka Byelection) മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം ജില്ലയായ ഹവേരിയിലെ ഹനഗലില്‍ കോണ്‍ഗ്രസിന് (congress) വിജയം. ബിജെപിയുടെ സിറ്റിങ് സീറ്റാണ് നഷ്ടമായിരിക്കുന്നത്. ഹനഗല്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീനിവാസ് മാനെ 7598 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ശിവരാജ സജ്ജനറിനെയാണ് ശ്രീനിവാസ് പരാജയപ്പെടുത്തിയത്. ജെഡിഎസ്(JDS) സിറ്റിങ് സീറ്റായിരുന്ന സിന്ദ്ഗിയില്‍ ബിജെപി(BJP) 31185 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. എന്നാല്‍ ഹനഗലിലെ നഷ്ടം ബൊമ്മൈയെ ഞെട്ടിച്ചിരിക്കുകയാണ്. അധികാരമേറ്റ് 100 ദിവസം തികയുന്ന വേളയിലാണ് ഈ തിരിച്ചടി.

   സിന്ദ്ഗിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ഭുസനൂര്‍ 31,185 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അദ്ദേഹം 93,865 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് മനഗുളിക്ക് 62,680 വോട്ടുകള്‍ ലഭിച്ചു. ഹനഗലില്‍ കോണ്‍ഗ്രസിന്റെ ശ്രീനിവാസ് മാനെ 72,72 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. ഇതുവരെ 83,514 വോട്ടുകള്‍ നേടി. അദ്ദേഹത്തിന്റെ എതിരാളിയായ ബിജെപി സ്ഥാനാര്‍ത്ഥി 76,242 വോട്ടുകള്‍ നേടി. ഹനഗലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജനപ്രീതിയുള്ളതിനാല്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബൊമ്മൈ. എന്നാല്‍, ചൊവ്വാഴ്ചത്തെ ഫലം ബൊമ്മൈ ക്യാമ്പിന്റെ ആവേശം കെടുത്തി.

   ബൊമ്മൈയുടെ മുന്‍ഗാമിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ അയല്‍ മണ്ഡലമാണ് ഹനഗല്‍. എന്നാല്‍, അദ്ദേഹത്തിന്റെപെട്ടെന്നുള്ള രാജി ബിജെപിയുടെ പരാജയത്തിന് കാരണമായെന്നും വിലയിരുത്തുന്നു. മറ്റൊരു പ്രധാന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടറും മണ്ഡലത്തിലെ പ്രചാരണവേളയില്‍ സജീവമായിരുന്നില്ല. ലിംഗായത്ത് ഉപജാതി രാഷ്ട്രീയവും ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരായി പ്രവര്‍ത്തിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

   Also Read-Amarinder Singh | അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; സോണിയ ഗാന്ധിക്ക് രാജികത്ത് കൈമാറി

   പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും കെപിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ അവസാന ദിനം വരെ ശക്തമായ പ്രചാരണം നടത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാക്കിയിരുന്നു. ബൊമ്മൈയുടെ സ്വന്തം തട്ടകത്തില്‍ വന്‍ പരാജയം നല്‍കിയതില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീനിവാസ മാനെ പ്രധാന പങ്ക് വഹിച്ചു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്തരിച്ച ബിജെപി സ്ഥാനാര്‍ത്ഥി സിഎം ഉദസിയോട് പരാജയപ്പെട്ട മാനെ, മണ്ഡലത്തില്‍ നിന്ന് പോകാതെ ലോക്ക്ഡൗണ്‍ കാലത്ത് ഒരുപാട് ഇടപെടലുകൾ നടത്തി. ഹനഗലിലെ വിജയം സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ബൊമ്മൈയെ എതിര്‍ക്കുന്ന ബിജെപി വിഭാഗം, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ആവശ്യപ്പെട്ടേക്കും.

   Also Read-Bypoll Results 2021: ബംഗാളിലെ 4 സീറ്റുകളിലും തൃണമൂലിന് വൻലീഡ്; അസമിൽ ബിജെപിക്ക് മുന്നേറ്റം; രാജസ്ഥാനിൽ കോൺഗ്രസ്

   അതേസമയം, ബിജാപൂര്‍ ജില്ലയിലെ സിന്ദ്ഗിയില്‍ ബിജെപിയുടെ വിജയസാധ്യത മണ്ഡലത്തില്‍ നിന്ന് ജെഡിഎസ് നേതാവിനെ മത്സരിപ്പിച്ച കോണ്‍ഗ്രസിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിലും മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ജെഡിഎസ് കെട്ടിവെച്ച പണം പോലും തിരികെ ലഭിക്കാതെ പരാജയം ഏറ്റുവാങ്ങി. ബിജെപിയും ജെഡിഎസും മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഒത്തുകളി നടത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ജെഡിഎസിനെ അവഗണിച്ച് മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് തന്ത്രപരമായി വോട്ട് ചെയ്‌തെന്ന് ഫലങ്ങള്‍ കാണിക്കുന്നു.
   Published by:Jayesh Krishnan
   First published:
   )}