രാംഗ‍ഡ് ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിന് ജയം

രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസ്‌ അംഗബലം ഇതോടെ 100 ആയി

news18
Updated: January 31, 2019, 12:29 PM IST
രാംഗ‍ഡ് ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിന് ജയം
രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസ്‌ അംഗബലം ഇതോടെ 100 ആയി
  • News18
  • Last Updated: January 31, 2019, 12:29 PM IST
  • Share this:
ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ രാംഗഡ് നിയമസഭയിൽ കോൺഗ്രസിന് ജയം. കോൺഗ്രസ്‌ സ്ഥാനാർഥി സഫിയ സുബൈർ ഖാൻ 12,228 വോട്ടിനു ജയിച്ചു. 200 അംഗ നിയമസഭയിൽ കോൺഗ്രസ്‌ അംഗബലം ഇതോടെ 100 ആയി.

ഹരിയാനയിലെ ജിന്ധ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഐ എന്‍ ഐ ല്‍ ഡി സിറ്റിംഗ് സീറ്റായ ജിന്ധില്‍ നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് നേരിയ ലീഡ് നേടിയിട്ടുണ്ട്. ആദ്യ മൂന്ന് റൗണ്ടുകളില്‍ ജനനായക് ജനതാ പാര്‍ടി മുന്നിലെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇവിടെ ബഹൂദുരം പിന്നിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഫലം നിർണായകമാണ്.

First published: January 31, 2019, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading