മഹിളാ കോൺഗ്രസ് നേതാവിന് പ്രവർത്തകരുടെ മർദനം; പാർട്ടി ഓഫീസിനുള്ളിലെ ദൃശ്യങ്ങൾ പുറത്ത് 

ഉപതെരഞ്ഞെടുപ്പിൽ സ്ത്രീ പീഡനക്കേസിലെ പ്രതിക്ക് സീറ്റ് നൽകാനുള്ള തീരുമാനം ചോദ്യം ചെയ്തതതിനെ തുടർന്നാണ് പ്രവർത്തകർ മർദിച്ചതെന്ന് താര യാദവ് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: October 11, 2020, 3:01 PM IST
മഹിളാ കോൺഗ്രസ് നേതാവിന് പ്രവർത്തകരുടെ മർദനം; പാർട്ടി ഓഫീസിനുള്ളിലെ ദൃശ്യങ്ങൾ പുറത്ത് 
News18 Malayalam
  • Share this:
ന്യൂഡൽഹി: ഹത്രാസ് സംഭവത്തെ തുടർന്ന് ഉത്തർപ്രദേശിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെ മഹിളാ കോൺഗ്രസ് നേതാവിനെ കോൺഗ്രസ് പ്രവർത്തകർ തന്നെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.  ഉത്തർപ്രദേശിലെ ദിയോറയിലാണ് മഹിള കോൺഗ്രസ് നേതാവിനെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചത്. പാർട്ടി ഓഫീസിനുള്ളിലെ മർദ്ദന ദൃശ്യങ്ങൾ പുറത്തായി.

Also Read- 'ദളിതുകളെയും മുസ്ലീങ്ങളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ സത്യമാണ്'; രാഹുൽ ഗാന്ധി

പുരുഷൻമാരായ പ്രവർത്തകർ താര യാദവിനെ വളഞ്ഞിട്ട് മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉപതെരഞ്ഞെടുപ്പിൽ സ്ത്രീ പീഡനക്കേസിലെ പ്രതിക്ക് സീറ്റ് നൽകാനുള്ള തീരുമാനം ചോദ്യം ചെയ്തതതിനെ തുടർന്നാണ് പ്രവർത്തകർ മർദിച്ചതെന്ന് താര യാദവ് പറഞ്ഞു.

Also Read- കോടതിയിൽ പ്രതീക്ഷവെച്ച് മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ കുടുംബം

ഒരുഭാഗത്ത് ഹത്രാസ് പെൺകുട്ടിക്കായി നേതാക്കൾ പോരാടുന്നു. മറുഭാഗത്ത് പീഡന കേസിൽ ഉൾപ്പെട്ട ആൾക്ക് സീറ്റ് നൽകുന്നു. ഇത് തെറ്റായ നടപടിയാണ് എന്നും താര പറഞ്ഞു. വിഷയത്തിൽ പ്രിയങ്ക ഗാന്ധി പ്രതികരിക്കണമെന്ന് താര യാദവ് ആവശ്യപ്പെട്ടു.
Published by: Rajesh V
First published: October 11, 2020, 3:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading