നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ലോക്ക് ആയതിൽ പ്രതിഷേധിച്ച് 'ട്വിറ്റർ പക്ഷിയെ' വറുത്ത് കോൺഗ്രസ് പ്രവർത്തകർ

  രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ലോക്ക് ആയതിൽ പ്രതിഷേധിച്ച് 'ട്വിറ്റർ പക്ഷിയെ' വറുത്ത് കോൺഗ്രസ് പ്രവർത്തകർ

  'ട്വിറ്റർ പക്ഷിയെ' വറുത്ത് ആന്ധ്രയിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   പാർട്ടി നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ട്വിറ്റർ മൈക്രോ ബ്ലോഗിംഗ് സൈറ്റിന്റെ നടപടിക്ക് എതിരായി ശബ്ദിക്കാൻ 'ട്വിറ്റർ പക്ഷിയെ' വറുത്ത് ആന്ധ്രയിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി.

   ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത ഒരു ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം രാഹുൽ ഗാന്ധി ഉന്നയിച്ചപ്പോൾ,  മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു. അക്കൗണ്ട് പിന്നീട് ട്വിറ്റർ അൺലോക്ക് ചെയ്തു.

   "ട്വിറ്റർ, രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ലോക്ക് ചെയ്‌തും, ഞങ്ങളുടെ ട്വീറ്റുകൾ പ്രോത്സാഹിപ്പിക്കാതെയും നിങ്ങൾ തെറ്റ് ചെയ്തു. അതിനാൽ, ഞങ്ങൾ ഇത് (ട്വിറ്റർ പക്ഷി) വറുത്ത് ഗുഡ്ഗാവിലും [ഗുരുഗ്രാമിലും] ഡൽഹിയിലും ഉള്ള ആസ്ഥാനത്തേക്ക് അയക്കുന്നു," ഒരു കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു.

   "ട്വിറ്റർ, നിങ്ങൾ നിങ്ങളുടെ വിഭവം ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," മറ്റൊരു കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു.

   അവർ ഇത് ഗുരുഗ്രാമിലെയും ഡൽഹിയിലെയും ട്വിറ്റർ ഓഫീസിലേക്ക് അയച്ചു എന്ന് കോൺഗ്രസ് പ്രവർത്തകൻ അറിയിച്ചു.   ഈ മാസം ആദ്യം, ഡൽഹി കന്റോൺമെന്റ് പ്രദേശത്ത് ബലാത്സംഗം ചെയ്യപ്പെടുകയും കൊലപ്പെടുത്തുകയും നിർബന്ധിതമായി സംസ്കരിക്കപ്പെടുകയും ചെയ്ത ഒൻപത് വയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള തന്റെ ചിത്രം രാഹുൽ ഗാന്ധി ട്വിറ്റർ ഹാൻഡിൽ അപ്‌ലോഡ് ചെയ്തു.

   രണ്ട് ദിവസത്തിന് ശേഷം, ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നൽകിയ നോട്ടീസിനെ തുടർന്ന് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ഹാൻഡിൽ താൽക്കാലികമായി പൂട്ടി. ഇരയുടെ കുടുംബത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത കോൺഗ്രസ് നേതാവിന്റെ ഹാൻഡിലിനെതിരെ നടപടിയെടുക്കാൻ എൻസിസിപിആർ ട്വിറ്ററോട് ആവശ്യപ്പെടുകയായിരുന്നു. ലൈംഗികാതിക്രത്തിനു ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്യുക വഴി കുട്ടിയുടെ ഐഡന്റിറ്റി പുറത്താക്കി എന്നും എൻസിപിസിആർ പരാതിപ്പെട്ടു.

   സമാന രീതിയിൽ രാഹുൽ ഗാന്ധിയുടെ പോസ്റ്റ് പിന്തുടർന്ന കോൺഗ്രസ് അംഗങ്ങളുടെയും അക്കൗണ്ടുകൾ പൂട്ടിയിരുന്നു.
   Published by:user_57
   First published: