• HOME
  • »
  • NEWS
  • »
  • india
  • »
  • Congress| 50% ശതമാനം യുവജന പ്രാതിനിധ്യം; ഒരു കുടുംബാംഗത്തിന് ഒരു ടിക്കറ്റ്; അടിമുടി മാറാനൊരുങ്ങി കോൺഗ്രസ്

Congress| 50% ശതമാനം യുവജന പ്രാതിനിധ്യം; ഒരു കുടുംബാംഗത്തിന് ഒരു ടിക്കറ്റ്; അടിമുടി മാറാനൊരുങ്ങി കോൺഗ്രസ്

രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് റാലി സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ജാഥ ആരംഭിക്കും.

  • Share this:
    ഉദയ്പുർ: അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് പാർട്ടി. സംഘടനാ തലത്തിലടക്കം സമൂലമായ പരിഷ്‌കരണം ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളാണ് ഉദയ്പുരിലെ ചിന്തൻ ശിബിരത്തിൽ ഉണ്ടായിരിക്കുന്നത്. എല്ലാ സമിതികളിലും 50 ശതമാനം യുവജന പ്രാതിനിധ്യം, ഭാരത് യാത്ര, കോണ്‍ഗ്രസിനെക്കുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട്, ഉപദേശക സമിതികൾ തുടങ്ങിയ വൻ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

    കോൺഗ്രസിന്റെ എല്ലാ സമിതികളിലും യുവജനങ്ങൾക്ക് 50 ശതമാനം പ്രാതിനിധ്യം നൽകണമെന്നതാണ് ചിന്തൻ ശിബിരത്തിൽ എടുത്തിരിക്കുന്ന പ്രധാന തീരുമാനം. ഒരു കുടുംബം, ഒരു ടിക്കറ്റ് നിർദ്ദേശത്തിനും പ്രവർത്തക സമിതി അംഗീകാരം നൽകി. അതേസമയം, അഞ്ചു വർഷത്തെ പ്രവർത്തനപരിചയം ഉണ്ടെങ്കിൽ കുടുംബത്തിലെ ഒരാൾക്കു കൂടി ടിക്കറ്റ് നൽകാനും ധാരണയായി. കുടുംബ ഭരണമാണ് എന്ന ആക്ഷേപത്തെ നേരിടാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് വിവരം.

    Also Read- Thrikkakara Bypoll| കോൺഗ്രസ് നൽകിയ പേരുകൾ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വിഡി സതീശൻ

    കോൺഗ്രസ് ഭാരവാഹിത്വത്തിൽ പകുതി പേർ 50 വയസ്സിൽ താഴെ ഉള്ളവരായിരിക്കും. ഇതിന് പുറമെ ഒരു നേതാവിന് ഒരു പദവി മാത്രമായിരിക്കും എന്ന തീരുമാനവും എടുത്തു. 90 - 120 ദിവസങ്ങൾക്കിടെ എല്ലാ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും രൂപീകരിക്കും. ഡിസിസികളേയും പിസിസികളുടേയും പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതി. എല്ലാ വർഷവും എഐസിസിസി പിസിസി യോഗങ്ങൾ നടന്നിരിക്കണം എന്നും യോഗത്തിൽ തീരുമാനമെടുത്തു.

    Also Read- KV Thomas| 'മാനസികമായും രാഷ്ട്രീയമായും ദ്രോഹിച്ചവരുടെ കൂടാരത്തിലേക്കാണ് പോകുന്നത്'; കെ വി തോമസിനെതിരെ മുൻ പിഎയുടെ കുറിപ്പ്

    രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് റാലി സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ജാഥ ആരംഭിക്കും. രാജ്യമാകെ സഞ്ചരിച്ച് ജനങ്ങളുടെ തുടിപ്പ് അറിയുമെന്നാണ് സോണിയയും രാഹുലും അറിയിച്ചത്. ഇതിനു പുറമേ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു. ഇതിനായി കമൽനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി വരും.

    എന്താണ് കോൺഗ്രസ്? എന്താണ് കോൺഗ്രസിന്റെ രീതി? എന്താണ് കോൺഗ്രസിന്റെ ആശയം എന്ന് പഠിപ്പിക്കുന്നതിന് വേണ്ടി കോൺഗ്രസ് ദേശീയ തലത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. എല്ലാ കോൺഗ്രസ് നേതാക്കൾക്കും പാർട്ടിയെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള വേദിയായി ഇത് മാറും.

    ദേശീയതലത്തിൽ തെരഞ്ഞെടുപ്പ് സമിതി രൂപവത്കരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമിതി തീരുമാനമെടുക്കും. ഒപ്പം തന്നെ പ്രവർത്തക സമിതിയിലുള്ള പ്രധാനപ്പെട്ട നേതാക്കൾ ചേർന്ന് കോൺഗ്രസ് അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി, ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും രാഷ്ട്രീകാര്യ സമിതി എന്നിവയും നിലവിൽ വരും.
    Published by:Rajesh V
    First published: