• HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുലിന്റെ നേതൃത്വം അനിവാര്യം; രാജി സന്നദ്ധത കോൺഗ്രസ് പ്രവർത്തക സമിതി തള്ളി

രാഹുലിന്റെ നേതൃത്വം അനിവാര്യം; രാജി സന്നദ്ധത കോൺഗ്രസ് പ്രവർത്തക സമിതി തള്ളി

പ്രതിസന്ധി ഘട്ടത്തിൽ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

congress working committee

congress working committee

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത് കോൺഗ്രസ് പ്രവർത്തക സമിതി തള്ളി. പ്രവർത്തക സമിതി ഐകകണ്ഠേനയാണ് രാഹുലിന്റെ രാജി ആവശ്യം തള്ളിയത്. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം വിശദമായി പരിശോധിക്കാനും പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു.

    also read: കേരളത്തിൽ മാത്രമല്ല അമേഠിയിലും ഉണ്ട് വേണ്ടപ്പെട്ടവർ; സരിത നേടിയത് 569 വോട്ടുകൾ

    പ്രതിസന്ധി ഘട്ടത്തിൽ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയോട് തുടരാൻ പാർട്ടി ആവശ്യപ്പെട്ടുവെന്നും പാർട്ടിഘടനയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പ്രമേയം പാസാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുർജേവാല വ്യക്തമാക്കി.

    അതേസമയം പാർട്ടിയുടേത് ദയനീയ പരാജയമായിരുന്നില്ലെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞു. പ്രതീക്ഷിച്ചിരുന്നതിനൊപ്പം പാർട്ടി എത്തിയില്ലെന്നും ഇത് വിശദമായി പരിശോധിക്കുമെന്നും ആന്റണി വ്യക്തമാക്കി. ഇന്നു നടന്നത് പൊതുവായ ചർച്ചയായിരുന്നുവെന്നും ആന്റണി പറഞ്ഞു.

    രാജി വയ്ക്കാൻ തയ്യാറാണെന്നും സാധാരണ പ്രവർത്തകനായി തുടരാനാണ് തീരുമാനമെന്നും രാഹുൽ അറിയിച്ചതായാണ് വിവരങ്ങൾ. എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് പാർട്ടി വ്യക്തമാക്കി.

    തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ രാഹുൽ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ സോണിയ ഇത് തള്ളുകയായിരുന്നു.

    First published: