നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടൽ'; സുക്കര്‍ബര്‍ഗിന് രണ്ടാമതും കത്തയച്ച് കോണ്‍ഗ്രസ്

  'തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടൽ'; സുക്കര്‍ബര്‍ഗിന് രണ്ടാമതും കത്തയച്ച് കോണ്‍ഗ്രസ്

  ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്

  Mark Zuckerberg

  Mark Zuckerberg

  • Share this:
   ന്യൂഡല്‍ഹി: ഫേസ്ബുക്ക് ചീഫ് എക്സിക്യുട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗിന് വീണ്ടും കോണ്‍ഗ്രസിന്റെ കത്ത്. ഫേസ്ബുക്ക് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.

   “ഒന്നോ രണ്ടോ മാസം പോലുള്ള ന്യായമായ സമയപരിധിക്കുള്ളിൽ” ഫേസ്ബുക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അയച്ച കത്തിൽ നിർദ്ദേശിച്ചു. ഇന്ത്യയുടെ സാമൂഹിക ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള വിദ്വേഷണ പ്രസംഗങ്ങളും മറ്റും ഫെയ്സ്ബുക്കും വാട്സാപ്പും മനഃപൂര്‍വ്വം അനുവദിച്ചു നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
   You may also like:COVID 19| സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ്; 6 കോവിഡ് മരണം [NEWS]കഞ്ചാവ് സിഗരറ്റ് ആവശ്യപ്പെട്ട് റിയ ചക്രബർത്തി? വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സുശാന്തിന്‍റെ സഹോദരി [NEWS] Shocking| തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിര‍ഞ്ഞ് പൊലീസ് [NEWS]
   അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ആഗസ്റ്റ് 17 ന് സുക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്.

   ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഫേസ് ബുക്ക് സ്വീകരിക്കുന്ന നടപടികള്‍ അറിയണമെന്ന് ആവശ്യപ്പെട്ടാണ് വേണുഗോപാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് രണ്ടാമത്തെ കത്ത് എഴുതിയിരിക്കുന്നത്.
   Published by:user_49
   First published:
   )}