ധനമന്ത്രി നിർമല സീതാരാമന് ദിവ്യ സ്പന്ദനയുടെ അഭിനന്ദനം; ചില നിർദ്ദേശങ്ങളും

ട്വിറ്ററിലൂടെ ആയിരുന്നു ദിവ്യ സ്പന്ദനയുടെ അഭിനന്ദന സന്ദേശം

news18
Updated: June 1, 2019, 8:42 AM IST
ധനമന്ത്രി നിർമല സീതാരാമന് ദിവ്യ സ്പന്ദനയുടെ അഭിനന്ദനം; ചില നിർദ്ദേശങ്ങളും
ദിവ്യ സ്പന്ദന, നിർമല സിതാരാമൻ
  • News18
  • Last Updated: June 1, 2019, 8:42 AM IST
  • Share this:
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റെടുത്ത നിർമല സിതാരാമന് അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നാണ് അഭിനന്ദനങ്ങൾ ഒഴുകിയെത്തുന്നത്. കോൺഗ്രസ് വക്താവ് ദിവ്യ സ്പന്ദനയും നിർമല സിതാരാമന് അഭിനന്ദനം അറിയിച്ചു. വനിതാസമൂഹത്തിന് അഭിമാനിക്കാവുന്ന സമയമാണ് ഇതെന്ന് കുറിച്ചാണ് ദിവ്യ സ്പന്ദന നിർമല സിതാരാമനെ അഭിനന്ദനം അറിയിച്ചത്. ട്വിറ്ററലൂടെ ആയിരുന്നു ദിവ്യ സ്പന്ദനയുടെ അഭിനന്ദന സന്ദേശം.

എന്നാൽ പുതിയ ധനകാര്യമന്ത്രിക്ക് മുന്നിൽ ചില പച്ചയായ സത്യങ്ങൾ തുറന്നു പറയാനും ദിവ്യ സ്പന്ദന മടിച്ചില്ല. ദിവ്യ സ്പന്ദനയുടെ ട്വീറ്റ് ഇങ്ങനെ,

"അഭിനന്ദനങ്ങൾ നിർമല സിതാരാമൻ, ഇതിനു മുമ്പ് ഒരു വനിത മാത്രം കൈകാര്യം ചെയ്ത വകുപ്പിന്‍റെ ചുൂമതല ഏറ്റെടുത്തത്തിന്, ഇതിനു മുമ്പ് 1970ൽ ഇന്ദിര ഗാന്ധി ആയിരുന്നു ഇത്തരത്തിൽ വനിതകൾക്ക് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കിയത് ! ജി ഡി പി അത്ര നല്ലതായി തോന്നുന്നില്ല. എന്നാൽ സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ താങ്കൾ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഞങ്ങളുടെ പിന്തുണയുണ്ട്. ആശംസകൾ"

 സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഡാറ്റ അനുസരിച്ച് ജനുവരി - മാർച്ച് സമയത്ത് ജി ഡി പി 5.8% താഴ്ന്നു. കൃഷിയിലെയും നിർമാണ മേഖലയിലെയും ദുർബലമായ പ്രകടനമാണ് ഇതിന് കാരണമെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ആരോപിക്കുന്നത്.

അതേസമയം, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും സിതാരാമനെ അഭിനന്ദിച്ചു. ട്വിറ്ററിലാണ് മുഫ്തിയും നിർമല സിതാരാമനെ അഭിനന്ദിച്ചത്. കഴിഞ്ഞ മോദി സർക്കാരിൽ പ്രതിരോധമന്ത്രി ആയിരുന്നു നിർമല സിതാരാമൻ.

First published: June 1, 2019, 8:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading