• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

35 രൂപ വാടക കൊടുക്കാനില്ല; ഒരു കോൺഗ്രസ് ഓഫീസിന്റെ ദയനീയ കഥ


Updated: July 21, 2018, 7:50 AM IST
35 രൂപ വാടക കൊടുക്കാനില്ല; ഒരു കോൺഗ്രസ് ഓഫീസിന്റെ ദയനീയ കഥ

Updated: July 21, 2018, 7:50 AM IST
അലഹബാദ്: മാസവാടകയായ 35 രൂപ ദശകങ്ങളായി മുടങ്ങിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് ഒഴിഞ്ഞ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമസ്ഥന്‍ രംഗത്ത്. ഉത്തർപ്രദേശിൽ 80 വർഷത്തോളമായി കോൺഗ്രസ് ഓഫീസായി പ്രവർത്തിക്കുന്ന 3000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ വാടക കുടിശ്ശിക 50,000 രൂപയോളമായപ്പോഴാണ് ഉടമ രാജ്കുമാര്‍ സാരസ്വത് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്.

കമലാ നെഹ്രു, ഇന്ദിര ഗാന്ധി അടക്കമുള്ളവരുടെ സജ്ജീവ ചര്‍ച്ചകള്‍ക്ക വേദിയായിട്ടുള്ളതാണ് ഈ മന്ദിരം. സ്വാതന്ത്ര്യ സമര ചര്‍ച്ചകള്‍ക്കും നേതൃയോഗങ്ങള്‍ക്കും ഈ കെട്ടിടം സാക്ഷ്യം വഹിച്ചതാണ്. അലഹബാദിലെ തിരക്കേറിയ ചൗക് മേഖലയിൽ സ്ഥിതി ചെയ്യുന്ന കോണ്‍ഗ്രസ് മന്ദിരത്തിന് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുണ്ട്.

കെട്ടിടത്തിന്റെ വാടക തീര്‍ത്തു തരണമെന്നും തുടര്‍ന്നും വാടക നല്‍കാന്‍ ശേഷിയില്ലെങ്കില്‍ കെട്ടിടത്തില്‍ നിന്നും മാറണമെന്നും ഉടമസ്ഥന്‍ രാജ് കുമാര്‍ സരസ്വത് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. പ്രശ്നം ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധിക്കും സംസ്ഥാന അധ്യക്ഷൻ രാജ് ബബാറിനും പ്രവർത്തകർ കത്തയിച്ചിട്ടുണ്ട്. പേരും പെരുമയുമുള്ള കെട്ടിടം വിട്ടുകൊടുക്കാതിരിക്കാൻ ഭാരവാഹികളിൽ നിന്ന് പണം കണ്ടെത്തി കുടിശ്ശിക തീർക്കാൻ പാർട്ടി ശ്രമം തുടങ്ങി.

 
First published: July 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍