ആർട്ടിക്കിൾ 370; കോൺഗ്രസിൽ ഭിന്നത; പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചു
ആർട്ടിക്കിൾ 370; കോൺഗ്രസിൽ ഭിന്നത; പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചു
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്തതിൽ പ്രതിഷേധിച്ച് രാജ്യസഭയിലെ കോൺഗ്രസ് വിപ്പ് ഭുവനേശ്വർ കലിത രാജിവെച്ചു.
bhubaneshwar kalitha
Last Updated :
Share this:
ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത. കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 വകുപ്പ് റദ്ദാക്കിയ ബില്ലിനെ കോൺഗ്രസ് എതിർക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരുപക്ഷം വാദിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്തതിൽ പ്രതിഷേധിച്ച് രാജ്യസഭയിലെ കോൺഗ്രസ് വിപ്പ് ഭുവനേശ്വർ കലിത രാജിവെച്ചു. കലിതയുടെ രാജി അംഗീകരിച്ചതായി വെങ്കയ്യനായിഡു അറിയിച്ചു.
വിപ്പ് നൽകാൻ പാർട്ടി എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് രാജ്യത്തിന്റെ മാനസികാവസ്ഥയ്ക്ക് എതിരാണ്. പാർട്ടി നാശത്തിന്റെ പാതയിലാണ്. അതിന് സംഭാവന ചെയ്യാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല- കലിത നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ് കലിത. രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.