ഇന്റർഫേസ് /വാർത്ത /India / ആഘോഷം തുടങ്ങി; വടക്കന്റെ ബി.ജെ.പി. വിരുദ്ധ പോസ്റ്റുകൾ കുത്തിപ്പൊക്കി

ആഘോഷം തുടങ്ങി; വടക്കന്റെ ബി.ജെ.പി. വിരുദ്ധ പോസ്റ്റുകൾ കുത്തിപ്പൊക്കി

ബി.ജെ.പി. യെ 'നുണയന്മാർ' എന്ന് വിളിച്ചതാണ് ഏറ്റവും ഒടുവിലെ വിരുദ്ധ പോസ്റ്റ്

ബി.ജെ.പി. യെ 'നുണയന്മാർ' എന്ന് വിളിച്ചതാണ് ഏറ്റവും ഒടുവിലെ വിരുദ്ധ പോസ്റ്റ്

ബി.ജെ.പി. യെ 'നുണയന്മാർ' എന്ന് വിളിച്ചതാണ് ഏറ്റവും ഒടുവിലെ വിരുദ്ധ പോസ്റ്റ്

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ടോം വടക്കന്റെ ബി.ജെ.പി. പ്രവേശം വൻ ചർച്ചയ്ക്കിട ഒരുക്കിയിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം വേദനിപ്പിച്ചെന്ന് വടക്കൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദേശസ്‌നേഹം കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ടോം വടക്കന്‍ വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ നേതാവായിരുന്നു ടോം വടക്കന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കേരളത്തിലെ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ്.

  എന്നാൽ കോൺഗ്രസ് വക്താവായിരിക്കെ വടക്കൻ ചെയ്ത ബി.ജെ.പി. വിരുദ്ധ പോസ്റ്റുകൾ കുത്തിപ്പപൊക്കി ആഘോഷിക്കുകയാണ് ട്വിറ്റർ ലോകം. ബി.ജെ.പി. യെ 'നുണയന്മാർ' എന്ന് വിളിച്ചതാണ് ഏറ്റവും ഒടുവിലെ വിരുദ്ധ പോസ്റ്റ്. ഇത് വന്നിരിക്കുന്നതാവട്ടെ, മാർച്ച് 9നും.

  First published:

  Tags: Bjp, BJP election, Loksabha polls, Tom Vadakkan, Tom Vadakkan joins BJP