ഇന്റർഫേസ് /വാർത്ത /India / ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതി അതിഖ് അഹമ്മദിന്റെ ഭാര്യ; ആരാണ് ഒളിവിലുള്ള ഷൈസ്ത പർവീൺ?

ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതി അതിഖ് അഹമ്മദിന്റെ ഭാര്യ; ആരാണ് ഒളിവിലുള്ള ഷൈസ്ത പർവീൺ?

ഇവർ എവിടെയാണെന്ന് പോലീസിനെ അറിയിക്കുന്നവർക്ക് 25,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവർ എവിടെയാണെന്ന് പോലീസിനെ അറിയിക്കുന്നവർക്ക് 25,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവർ എവിടെയാണെന്ന് പോലീസിനെ അറിയിക്കുന്നവർക്ക് 25,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

  • Share this:

ഉത്തർപ്രദേശിലെ ബിഎസ്പി എംഎൽഎ ആയിരുന്ന രാജു പാലിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയും മാഫിയ രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിന്റെ ഭാര്യയുമായ ഷൈസ്ത പർവീൺ എവിടെയാണ് എന്ന അന്വേഷണത്തിലാണ് പോലീസ്. ഇവർ ഉത്തർപ്രദേശിലോ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തോ ഉണ്ടോ? അതോ ഇന്ത്യ വിട്ടോ? എന്ന ചോദ്യങ്ങളും ബാക്കിയാണ്. പർവീൺ എവിടെയാണെന്നതിനെക്കുറിച്ച് യുപി പോലീസിന് ഇപ്പോഴും ഒരു സൂചനയും ലഭിച്ചിട്ടില്ല.

ഒരു കോൺസ്റ്റബിളിന്റെ മകളായാണ് ഷൈസ്ത പർവീൺ ജനിച്ചത്. ഇവർ എവിടെയാണെന്ന് പോലീസിനെ അറിയിക്കുന്നവർക്ക് 25,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

Also- ഖാലിസ്ഥാൻവാദി അമൃത്പാൽ സിംഗിന്റെ വിവിധ ലുക്കിലുള്ള ഫോട്ടോ പുറത്തുവിട്ട് പൊലീസ്; തിരച്ചിൽ തുടരുന്നു

ഷൈസ്ത പർവീൺ തന്റെ അഭിഭാഷകരുമായി നിരന്തരം ബന്ധപ്പെടുകയും, തന്നെയും കുടുംബത്തെയും പോലീസ് കേസിൽ നിന്ന് രക്ഷിക്കുന്നതിനായി സുപ്രീം കോടതി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ കോടതികളിൽ ഹർജികളും അപേക്ഷകളും ഫയൽ ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവർ എവിടെയാണെന്നതു സംബന്ധിച്ച് അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് യാതൊരു സൂചനയുമില്ല. ഉമേഷ് പാലിന്റെ കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട് എഫ്‌ഐആറിൽ ഷൈസ്ത പർവീണിന്റെ പേര് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു ശേഷം രണ്ടു ദിവസങ്ങൾക്കു ശേഷം ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു.

”ഷൈസ്ത പർവീണിന്റെ പേര് എഫ്‌ഐആറിൽ ഉള്ളതിനാൽ തന്നെ അവരുടെ ഫോൺ സ്വിച്ച് ഓഫാണ്. ഞങ്ങൾ അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും നടത്തിവരികയാണ്. ഷൈസ്തയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾ ശേഖരിച്ചു വരികയാണ്”, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രയാഗ്‌രാജിൽ നിന്നു മുങ്ങി ഇവർ ഇപ്പോൾ ഡൽഹിയിൽ ഒളിവിൽ താമസിക്കുന്നതായി സംശയിക്കുന്നതായും എന്നാൽ ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Also read-ഹിന്ദുത്വത്തിനെതിരായ ട്വീറ്റ്; കന്നഡ നടൻ ചേതൻ കുമാർ അറസ്റ്റിൽ

സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഷൈസ്ത പർവീൺ കത്തയച്ചിരുന്നു. തന്നെ കള്ളക്കേസിൽ കുടുക്കുകയും മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് തന്നെ തടയുകയും ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഷൈസ്ത കത്തിൽ ആരോപിച്ചു. ഇവരെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് യുപി പോലീസ്. പർവീണിനെയും മൂന്ന് മക്കളെയും അതിഖിന്റെ ​ഗ്യാങ്ങിലെ അംഗങ്ങളായി പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.

ഉമേഷ് പാലിനെ വെടിവച്ചുകൊന്ന കേസിലെ എഫ്‌ഐആറിൽ ഷൈസ്ത പർവീണിനെ കൂടാതെ ഭർത്താവ് അതിഖ് അഹമ്മദും ഇവരുടെ മക്കളും ഭർതൃസഹോദരൻ അഷ്‌റഫും പ്രതികളാണ്. ഉമേഷ് പാൽ വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ ഷൈസ്തയും മക്കളായ അഹ്‌സാമും അബാനും വീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, കൊലപാതകത്തിൽ സംശയിക്കുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ ഷൈസ്ത ഒളിവിൽ പോയി. ഉമേഷ് പാൽ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ഉച്ച വരെ ബന്ധുക്കളുമായും അതിഖിന്റെ കൂട്ടാളികളുമായും ഷൈസ്ത ബന്ധപ്പെട്ടിരുന്നു. ഇവരുടെ വാട്ട്‌സ്ആപ്പ് നമ്പറും അതുവരെ സജീവമായിരുന്നു. പിന്നീടാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടത്.

First published:

Tags: UP Police, Yogi adithyanadh