അയോധ്യ കേസ്: സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
News18 Malayalam
Updated: January 10, 2019, 7:08 AM IST

ayodhya-Illustration
- News18 Malayalam
- Last Updated: January 10, 2019, 7:08 AM IST
ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസില്‍ അന്തിമ വാദം എപ്പോള്‍ തുടങ്ങുമെന്ന് കോടതി വ്യക്തമാക്കും. അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ 16 അപ്പീലുകളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് പുറമെ ജസ്റ്റിസ്മാരായ എസ് എ ബോബ്ഡേ, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്ര ചൂഡ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.
കേസ് ഒരു ഭൂമി തര്‍ക്കം മാത്രമാണെന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാട്. ഇസ്ലാം മത വിശ്വാസികള്‍ക്ക് ആരാധനക്കായി പള്ളി അനിവാര്യമല്ലെന്ന ഇസ്മയില്‍ ഫറൂഖി കേസിലെ ഭരണഘടന ബെഞ്ച് വിധി വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം ഭൂരിപക്ഷ വിധിയിലൂടെ ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ അംഗ ബെഞ്ച് തള്ളിയിരുന്നു. Also Read: അയോധ്യ തര്‍ക്കഭൂമി കേസ് ഭരണഘടനാ ബെഞ്ചിലേക്ക്
അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വരുന്നതോടെ ഉള്‍പ്പെട്ടിരിക്കുന്ന ഭരണഘടന വിഷയങ്ങളും കോടതി പരിശോധിക്കാനാണ് വഴിയൊരുങ്ങിയത്. ഹര്‍ജികളില്‍ അന്തിമ വാദം എപ്പോള്‍ തുടങ്ങുമെന്ന് കോടതി ഇന്ന് വ്യക്തമാക്കും.
Dont Miss: ലാവലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് പരിഗണിക്കുക നിലവിലെ ചീഫ് ജസ്റ്റിസിനൊപ്പം ഭാവിയില്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ജഡ്ജിമാരാണെന്നതും ശ്രദ്ധേയമാണ്. രാമ ക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംഘപരിവാര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേസില്‍ വിധിയുണ്ടാകുമോയെന്നത് പ്രധാനമാണ്.
കേസ് ഒരു ഭൂമി തര്‍ക്കം മാത്രമാണെന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാട്. ഇസ്ലാം മത വിശ്വാസികള്‍ക്ക് ആരാധനക്കായി പള്ളി അനിവാര്യമല്ലെന്ന ഇസ്മയില്‍ ഫറൂഖി കേസിലെ ഭരണഘടന ബെഞ്ച് വിധി വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം ഭൂരിപക്ഷ വിധിയിലൂടെ ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ അംഗ ബെഞ്ച് തള്ളിയിരുന്നു.