• HOME
  • »
  • NEWS
  • »
  • india
  • »
  • Ayodhya Mosque | ദേശീയ പതാക ഉയർത്തി; വൃക്ഷത്തൈകൾ നട്ടു: അയോധ്യയിൽ പള്ളി നിര്‍മ്മാണത്തിന് ഔദ്യോഗിക തുടക്കം

Ayodhya Mosque | ദേശീയ പതാക ഉയർത്തി; വൃക്ഷത്തൈകൾ നട്ടു: അയോധ്യയിൽ പള്ളി നിര്‍മ്മാണത്തിന് ഔദ്യോഗിക തുടക്കം

കോടതി ഉത്തരവ് അനുസരിച്ച് സർക്കാർ വിട്ടുനൽകിയ ഭൂമിയിൽ മസ്ജിദ് നിർമ്മാണത്തിനായി കേന്ദ്ര സുന്നി വഖഫ് ബോർഡ് ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചിരുന്നു.

  • Share this:
    ലക്നൗ: അയോധ്യയിലെ പള്ളിസമുച്ചയ നിർമ്മാണത്തിന്‍റെ പ്രാംരംഭഘട്ടങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ പള്ളി നിർമ്മാണ സ്ഥലത്ത് ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് തുടർപ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമിട്ടത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോധ്യയിലെ ധന്നിപ്പുരിൽ അനുവദിച്ച അഞ്ചേക്കർ ഭൂമിയിലാണ് പള്ളി സമുച്ചയം ഒരുങ്ങുന്നത്. രാമക്ഷേത്രം ഉയരുന്ന രാമജന്മ ഭൂമിയിൽ നിന്നും 25 കിലോമീറ്റർ മാറിയാണ് ഈ പ്രദേശം.

    Also Read-Babri Masjid Demolition Case Verdict| ബാബറി മസ്ജിദ് തകര്‍ത്ത കേസ്; മൂന്ന് പതിറ്റാണ്ട് നീണ്ട നാൾവഴികൾ

    കോടതി ഉത്തരവ് അനുസരിച്ച് സർക്കാർ വിട്ടുനൽകിയ ഭൂമിയിൽ മസ്ജിദ് നിർമ്മാണത്തിനായി കേന്ദ്ര സുന്നി വഖഫ് ബോർഡ് ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇവരുടെ മേൽനോട്ടത്തിലാണ് നിർമ്മാണ നടപടികൾ. രാവിലെ എട്ടേമുക്കാലോടെ IICF ചീഫാണ് സ്ഥലത്ത് ത്രിവർണപതാക ഉയർത്തിയത്. ഇതിനു ശേഷം ട്രസ്റ്റിലെ എല്ലാം അംഗങ്ങളും ഓരോ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഇതോടെ അയോധ്യയിലെ പള്ളി നിർമ്മാണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയാണെന്നും അറിയിച്ചു.

    Also Read-Ayodhya Mosque | ആശുപത്രി, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി; 'ആധുനിക'അയോധ്യ മസ്ജിദിന്‍റെ രൂപരേഖ പുറത്തിറക്കി

    'നിർമ്മാണ സ്ഥലത്തെ മണ്ണ് പരിശോധന ആരംഭിച്ചിട്ടുണ്ട്. അതായത് പള്ളി നിർമ്മാണത്തിനായുള്ള സാങ്കേതിക നടപടികൾക്ക് തുടക്കം കുറിച്ചു എന്ന് വേണമെങ്കിൽ പറയാം. മണ്ണ് പരിശോധനഫലം വന്നശേഷം ഞങ്ങളുടെ രൂപരേഖകള്‍ക്ക് അംഗീകാരം കൂടി ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനായി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ആളുകൾ സംഭാവനയും നൽകിത്തുടങ്ങി'. IICF അധ്യക്ഷന്‍റെ വാക്കുകളെ ഉദ്ധരിച്ച് എൻഡിറ്റിവി റിപ്പോർട്ട് ചെയ്യുന്നു.

    Also Read-Ayodhya Verdict | തർക്ക ഭൂമി ഹിന്ദുക്കൾക്ക്; മുസ്ലിംകൾക്ക് പകരം ഭൂമി; ചരിത്ര വിധിയിലെ 10 കാര്യങ്ങൾ

    കഴിഞ്ഞ മാസമാണ് അയോധ്യയിൽ ഉയരാന്‍ പോകുന്ന പുതിയ പള്ളിയുടെ രൂപരേഖ ട്രസ്റ്റ് പുറത്തുവിട്ടത്. ജാമിയ മിലിയ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിലെ ഡീൻ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ പ്രദർശിപ്പിച്ചത്. ആശുപത്രി, സമൂഹ അടക്കള, ലൈബ്രറി, മ്യൂസിയം എന്നിവ ഉൾപ്പെടുന്നതാണ് മസ്ജിദ് സമുച്ചയം. 'ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് മസ്ജിദിന്‍റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി താഴികക്കുടം ഇല്ലാതെയാകും മസ്ജിദ് നിർമ്മാണം. അണ്ഡാകൃതിയിലുള്ള രണ്ട് നില കെട്ടിടത്തിൽ മിനാരങ്ങളും ഉണ്ടാകില്ല. സൗരോർജ്ജം ഉപയോഗപ്പെടുത്താനുള്ള സൗകര്യമുള്ള പള്ളിയിൽ ഒരേസമയം രണ്ടായിരം പേർക്ക് നമസ്കരിക്കാനുള്ള സൗകര്യം ഉണ്ടാകും'. എന്നാണ് അക്തർ അറിയിച്ചത്.
    Published by:Asha Sulfiker
    First published: