• HOME
  • »
  • NEWS
  • »
  • india
  • »
  • CONTROLL ROOMS OPEN IN UTHAR PRADESH AGAINST THE BACKDROP OF AYIDHYA VERDICT

Ayodhya Verdict | യുപിയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു; അയോധ്യയിൽ മാത്രം 5000ത്തോളം സുരക്ഷ സൈനികർ

Ayodhya Verdict Supreme Court to Rule on Land Dispute Today | അയോധ്യയിൽ മാത്രം 5000ത്തോളം സുരക്ഷ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

അയോധ്യയിൽ സുരക്ഷാ പരിശോധന നടത്തുന്ന പോലീസുകാർ

അയോധ്യയിൽ സുരക്ഷാ പരിശോധന നടത്തുന്ന പോലീസുകാർ

  • News18
  • Last Updated :
  • Share this:
    ലഖ്നൗ: അയോധ്യ ഭൂമി തർക്ക കേസിൽ വിധി വരുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നു.

    അയോധ്യയിൽ മാത്രം 5000ത്തോളം സുരക്ഷ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ ഹെലികോപ്ടറും തയ്യാറാണ്.

    ഉത്തർപ്രദേശിൽ എല്ലാ തരം റാലികളും ജാഥകളും നിരോധിച്ചു. സാമൂഹ്യമാധ്യമങ്ങൾ കർശന നിരീക്ഷണത്തിലാണ്. റെയിൽവേ പൊലീസ് ഫോഴ്സിലെ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി.

    Ayodhya Verdict LIVE


    യുപിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഡൽഹി, മധ്യപ്രദേശ്, കർണാടകം, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സമാധാനവും ഐക്യവും നിലനിർത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.

    കിംവദന്തികൾക്ക് ചെവി കൊടുക്കരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
    First published:
    )}