ചണ്ഡിഗഡ്: വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയ ബോധവത്കരണ പോസ്റ്ററിൽ പടം മാറിപ്പോയി. നിർഭയ കേസിൽ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ഫോട്ടോയുമായി ബോധവൽകരണ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
സംഭവം വിവാദമായിരിക്കുകയാണ്. ഡൽഹിയിൽ 2012 ഡിസംബറിൽ ഓടുന്ന ബസിൽ പെൺകുട്ടി പീഡനത്തിരയായി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ബസ് ഡ്രൈവർ മുകേഷ് സിങ്ങിന്റെ ചിത്രവും രണ്ടു പ്രശസ്തരുടെ ചിത്രങ്ങളും വച്ചാണു പോസ്റ്ററടിച്ചിരിക്കുന്നത്.
പടം മാറിപ്പോയതു മൂലം പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മിഷൻ രൂക്ഷവിമർശനം നേരിടുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.