നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം; ബംഗാൾ സന്ദർശനം അവസാനിപ്പിക്കുന്നതായി ട്വീറ്റ്

    വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം; ബംഗാൾ സന്ദർശനം അവസാനിപ്പിക്കുന്നതായി ട്വീറ്റ്

    ബംഗാളിൽ വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം. ആക്രമണത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ്സുമായി ബന്ധമുള്ളവരെന്ന് ട്വിറ്ററിൽ മുരളീധരൻ ആരോപിച്ചു

    വി. മുരളീധരൻ (ഇൻസെറ്റിൽ വാഹനത്തിനു നേരെയുള്ള അതിക്രമം)

    വി. മുരളീധരൻ (ഇൻസെറ്റിൽ വാഹനത്തിനു നേരെയുള്ള അതിക്രമം)

    • Share this:
      ബംഗാളിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ വ്യാപക അക്രമം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പശ്ചിമ മിഡ്നാപൂരിലെ പഞ്ച്കുടി എന്ന സ്ഥലത്തുവച്ചാണ് അക്രമം. തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിൽ എന്ന് മുരളീധരൻ ആരോപിച്ചു. വണ്ടിയുടെ ചില്ലുകൾ തകർത്തു, പേർസണൽ സ്റ്റാഫിനെ ആക്രമിച്ചു, അതിനാൽ സന്ദർശനം ചുരുക്കിയതായി മുരളീധരൻ അറിയിച്ചു.



      ഏതാനും ദിവസങ്ങളായി പശ്ചിമ ബംഗാളിൽ അക്രമ സംഭവങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

      പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അനിഷ്‌ടസംഭവങ്ങൾ ഒട്ടേറെ അരങ്ങേറിയിരുന്നു. നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവർണർ ജഗദീപ് ധൻഖറിനെ വിളിച്ച് സംസ്ഥാനത്തെ 'ഭയാനകമായ അവസ്ഥ'യെക്കുറിച്ച് അന്വേഷിച്ചു. “അക്രമ നശീകരണം, തീപിടുത്തം, കൊള്ള, കൊലപാതകം എന്നിവ നിർബാധം തുടരുന്നുന്നതിൽ ഞാൻ ശക്തമായി അപലപിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ പ്രവർത്തിക്കണം, ”ധൻഖർ ട്വീറ്റ് ചെയ്തു.

      തിങ്കളാഴ്ച, വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തിൽ ഗവർണർ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

      "റിപ്പോർട്ടുകൾ ഭയാനകമായ അവസ്ഥയെ സൂചിപ്പിക്കുന്നു. പരിഭ്രാന്തരായ ആളുകൾ സ്വയം രക്ഷക്കായി പലായനം ചെയ്യുന്നു. രക്ഷപെടുത്തണം എന്ന അപേക്ഷകൾ കുമിഞ്ഞുകൂടുന്നു. അക്രമികൾ കൊലപാതകവും നശീകരണവും അഴിച്ചുവിടുകയാണ്. ഭരണഘടനാ മൂല്യങ്ങളുടെ കൂപ്പുകുത്തൽ അനുവദിക്കാനാവില്ല. സമാധാനം പുനഃസ്ഥാപിക്കാൻ @@MamataOfficial നെ (മമ്ത ബാനർജിയെ) അറിയിച്ചു. വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളും നശീകരണങ്ങളും മൂലം കൊലപാതകങ്ങൾ, പരിക്കുകൾ, കടകളും വീടുകളും നശിപ്പിക്കൽ എന്നിവയുടെ പശ്ചാത്തലത്തിൽ ACS @HomeBengal DG @WBPolice Police Commissioner @CPKolkata എന്നിവരെ വിളിക്കാൻ നിർബന്ധിതനായി. അടിയന്തിരമായി റിപ്പോർട്ടുകൾ സമർപ്പിക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ ഇതുവരെ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ല," എന്നായിരുന്നു രണ്ട് ദിവസം മുന്നോട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

      Summary: Convoy of V. Muraleedharan attacked in West Midnapore. "TMC goons attacked my convoy in West Midnapore, broken windows, attacked personal staff. Cutting short my trip," he tweeted alongside a video showing attacked unleashing violence against the vehicle he was travelling
      Published by:user_57
      First published:
      )}