നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബ്ലാക്ക് ഫംഗസ് കാരണം കാഴ്ച നഷ്ടമായ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

  ബ്ലാക്ക് ഫംഗസ് കാരണം കാഴ്ച നഷ്ടമായ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

  ബ്ലാക്ക് ഫംഗസ് കണ്ണുകളെ ബാധിച്ചതോടെ ഡോക്ടർമാർ കണ്ണുകളിലൊന്ന് നീക്കം ചെയ്യുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: ബ്ലാക്ക് ഫംഗസ് ബാധിച്ച് കാഴ്ച നഷ്ടമായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഇന്നു ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നഗരത്തിലെ മങ്കാപൂർ പ്രദേശത്തെ വീട്ടിൽ വെച്ച് ഹെഡ് കോൺസ്റ്റബിൾ പ്രമോദ് മെർഗർവാർ സേവന റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

   ഏതാനും വർഷങ്ങൾക്കുമുമ്പ് ഡെപ്യൂട്ടേഷനിൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ യൂണിറ്റിൽ (എസ്പിയു) ചേർന്ന മെർഗർവാർ അടുത്തിടെ കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിക്കുകയും പിന്നീട് ബ്ലാക്ക് ഫംഗസ് അണുബാധയ്ക്ക് ചികിത്സ തേടുകയും ചെയ്തിരുന്നു. ഹെഡ് കോൺസ്റ്റബിളിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എന്നാൽ ബ്ലാക്ക് ഫംഗസ് കണ്ണുകളെ ബാധിച്ചതോടെ ഡോക്ടർമാർ കണ്ണുകളിലൊന്ന് നീക്കം ചെയ്യുകയായിരുന്നു. അണുബാധ അതിവേഗം പടരാൻ തുടങ്ങിയപ്പോൾ തന്നെ രണ്ടാമത്തെ കണ്ണിന്‍റെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു.

   ബ്ലാക്ക് ഫംഗസിൽനിന്ന് സുഖം പ്രാപിച്ചെങ്കിലും കാഴ്ച നഷ്ടമായതിൽ പോലീസുകാരൻ വിഷാദത്തിലായിരുന്നു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ച പോലീസുകാരന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

   വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിവെച്ച ശേഷം യുവതി ജീവനൊടുക്കി. യു പിയിലെ ആഗ്രയിലാണ് സംഭവം. വിദ്യാപുരം കോളനിയിലെ മോന ദ്വിവേദി എന്ന 30കാരിയാണ് നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍.

   വെള്ളിയാഴ് രാവിലെ വീട്ടിലെ മുറിക്കുള്ളില്‍ വെച്ച് ഇവര്‍ സ്വയം വെടിവെക്കുകയായിരുന്നെന്നാണ് വിവരം. ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മോനയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തിന് മുമ്പ് മൂന്ന് പേജ് വരുന്ന ഒരു കുറിപ്പ് മോന കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയച്ചിരുന്നു. പ്രധാനമന്ത്രി വായിക്കാനായി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

   വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കത്തില്‍ യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. തന്റെ മരണത്തിന് കാരണം ഭര്‍തൃസഹോദരന്മാരുടെ പീഡനമാണെന്നും ഇവര്‍ പറയുന്നു. അംബുജ്, പങ്കജ് എന്നീ ഭര്‍തൃസഹോദരന്മാര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആള്‍ക്കാരാണ്. തന്നെ സ്ഥിരം മര്‍ദിക്കും. ഞാന്‍ ഒരു പാവം കുടുംബത്തില്‍ പെട്ടതാണ്. അമ്മ ചെറുപ്പത്തിലേ മരിച്ചു. അച്ഛന്‍ മദ്യപാനിയായിരുന്നു. താന്‍ നേരിടുന്ന ദുരവസ്ഥ ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നാണ് ഭര്‍തൃസഹോദരന്മാര്‍ ഭീഷണിപ്പെടുത്തിയത്.

   Also Read- സൂരജിന് തൂക്കുകയർ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ; ഉത്രയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി

   പതിനാറാം വയസിലാണ് തന്റെ വിവാഹം നടന്നത്. ഭര്‍ത്താവ് ഉപേക്ഷിക്കുമോയെന്ന ഭയം കാരണം ഉപദ്രവങ്ങളൊന്നും അദ്ദേഹത്തോട് പറയാനായില്ലെന്നും യുവതി കത്തില്‍ പറയുന്നു. യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് യു പി പൊലീസ് വ്യക്തമാക്കി. ചെറിയ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഭര്‍തൃസഹോദരന്മാര്‍ യുവതിയെ പരിഹസിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Anuraj GR
   First published:
   )}