നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • എ.കെ 47 തോക്കുമായി കടന്നുകളഞ്ഞ 'പൊലീസ്' ഭീകരൻ കശ്മീരിൽ പിടിയിലായി

  എ.കെ 47 തോക്കുമായി കടന്നുകളഞ്ഞ 'പൊലീസ്' ഭീകരൻ കശ്മീരിൽ പിടിയിലായി

  നേരത്തെ അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് പ്രവർത്തകൻ ജഹാംഗീറിനൊപ്പം രണ്ട് എകെ -47 റൈഫിളുകളുമായാണ് ഇയാൾ നാടുവിട്ടത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ശ്രീനഗർ: എ.കെ 47 തോക്കുമായി ഒളിച്ചോടി ഭീകരസംഘത്തിനൊപ്പം ചേർന്ന പൊലീസ് ഉദ്യോഗസ്ഥൻ കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ അറസ്റ്റിലായി. ഇയാൾ ഉൾപ്പടെ നാല് ജയ്ഷ് ഇ മുഹമ്മദ് (ജെഎം) പ്രവർത്തകരാണ് അറസ്റ്റിലായത്. ബുഡ്ഗാം ജില്ലയിലെ ഹയത്‌പോറ പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായതെന്ന് പോലീസ് വക്താവ് പറഞ്ഞു.

   തിരച്ചിലിനിടെ ഒരു വാഹനത്തിൽ ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാസേന ഇവരെ തന്ത്രപരമായി തടഞ്ഞു. ഭീകരർ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ സേന ഇവരെ കീഴടക്കുകയായിരുന്നു. അറസ്റ്റിലായവരിൽ ഒരാൾ എസ്‌പി‌ഒ ആയി മാറിയ തീവ്രവാദി അൽതാഫ് ഹുസൈൻ ആണെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചു. പുൽവാമ നിവാസികളായ ഷബീർ അഹ്മദ് ഭട്ട്, ജംഷീദ് മാഗ്രെ, സാഹിദ് ദാർ എന്നിവരാണ് മറ്റ് മൂന്ന് പേർ.

   ഈ വർഷം ആദ്യം അൽതാഫ് ഹുസൈൻ പോലീസ് സേനയിൽനിന്ന് ജോലി ഉപേക്ഷിച്ചു കടന്നു കളഞ്ഞിരുന്നു. നേരത്തെ അറസ്റ്റിലായ ജഹാംഗീറിനൊപ്പം രണ്ട് എകെ -47 റൈഫിളുകളുമായാണ് ഇയാൾ നാടുവിട്ടത്.

   “കൂടുതൽ അന്വേഷണത്തിൽ, നിരോധിത ഭീകര സംഘടനയായ ജെ‌എമ്മുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ചില അട്ടിമറി പ്രവർത്തനങ്ങൾ നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി,” സുരക്ഷാസേന വക്താവ് പറഞ്ഞു. അറസ്റ്റിലായവരിൽ നിന്ന് ആയുധങ്ങൾ, സ്ഫോടക വസ്തു, മറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
   Published by:Anuraj GR
   First published:
   )}