ന്യൂഡൽഹി: കൊറോണയെ നേരിടാൻ ചൈനയ്ക്ക് സഹായം വാഗ്ദാനവുമായി ഇന്ത്യ. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങിന് കത്തെഴുതി. വൈറസ് ബാധ തടയാന്‍ ഏതുവിധത്തിലുള്ള സഹായവും നല്‍കാമെന്നാണ് വാഗ്ദാനം.
കൊറോണയെ തുടർന്ന് നിരവധിപേർ മരിക്കാനിടയായ സാഹചര്യത്തിൽ പ്രധാനമന്ത്രി അനുശോചനവും രേഖപ്പെടുത്തി. ഹുബെ പ്രവിശ്യയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ മാറ്റുന്നതിന് ബീജിംഗ് സഹായം നൽകിയതിനെയും മോദി അഭിനന്ദിച്ചു. നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം കൊറോണയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 811 ആയി. ഇന്നലെ മാത്രം 81 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. 37,200 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 17 വർഷം മുമ്പ് സാര്‍സ് പടർന്നു പിടിച്ചതിനെ തുടർന്ന് മരിച്ചവരെക്കാൾ കൂടുതലാണ് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം. സാർസ് ബാധിച്ച് 774 പേരാണ് മരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.