ഇന്റർഫേസ് /വാർത്ത /India / കൊറോണ വൈറസ് ഭീതി രാജസ്ഥാനിലും; ചൈനയിൽ നിന്നും എത്തിയ ഡോക്ടർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ഭീതി രാജസ്ഥാനിലും; ചൈനയിൽ നിന്നും എത്തിയ ഡോക്ടർ നിരീക്ഷണത്തിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ചൈനയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിവന്ന ഡോക്ടർ പ്രത്യേക നിരീക്ഷണത്തിൽ

  • Share this:

ജയ്പൂർ: കൊറോണ വൈറസ് ആശങ്ക രാജസ്ഥാനിലും. വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് രോഗി പ്രത്യേക നിരീക്ഷണത്തിലാണ്. രോഗിയെ ഐസൊലേഷൻ മുറിയിലേക്ക് മാറ്റിയെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ പ്രതികരിച്ചു.

ചൈനയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിവന്ന ഡോക്ടറെയാണ് രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് എസ്എംഎസ് ആശുപത്രിയിൽ പ്രത്യേക മുറിയിലേക്ക് മാറ്റിയത്. ഇയാളുടെ കുടുംബാംഗങ്ങളെ പരിശോധനക്ക് വിധേയമാക്കാനും നിർദേശം നൽകി.

Also Read- ഭീതി പടർത്തി കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി

പൂനെയിലെ നാഷണൽ വൈറോളജി ലബോറട്ടറിയിലേക്ക് രോഗിയുടെ രക്ത സാംപിൾ പരിശോധനക്ക് അയച്ചു. രാജസ്ഥാനിലെ നാലു ജില്ലകളിലായി ചൈനയിൽ നിന്ന് മടങ്ങിവന്ന 18 പേരുണ്ടെന്നാണ് കണ്ടെത്തിയത്. അടുത്ത 28 ദിവസത്തേക്ക് ഇവരെ നിരീക്ഷണത്തിൽ വയ്ക്കാൻ ജില്ലാ മേധാവികൾക്കും മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തരമായി പരിശോധനാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

First published:

Tags: China, Corona virus, Corona virus Wuhan, Rajasthan