നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Coronavirus Outbreak LIVE: ഇറ്റാലിയൻ സ്വദേശിക്ക് കൊറോണ പോസിറ്റീവ്; ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം ആറായി

  Coronavirus Outbreak LIVE | കൊറോണയ്ക്കെതിരെ കേരളം സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ച് പഠിക്കാൻ തെലങ്കാനയിൽനിന്ന് 15 അംഗ സംഘം നാളെ സംസ്ഥാനത്തെത്തും

 • News18 Malayalam
 • | March 03, 2020, 17:40 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  7:36 (IST)

  20:23 (IST)

  കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.

  20:19 (IST)

  രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇന്ത്യ നന്നായി പ്രവർത്തിക്കുന്നുെവെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു- പ്രധാനമന്ത്രി

  20:17 (IST)

  ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും - പ്രധാനമന്ത്രി

  20:16 (IST)

  ഇതുപോലൊരു സ്ഥിതി ഇതിന് മുൻപുണ്ടായിട്ടില്ല. കോവിഡിനെതിരായ പോരാട്ടം തുടരണം. മനുഷ്യ കേന്ദ്രീകൃതമായ വികസനമാണ് ഇനി ആവശ്യം. - പ്രധാനമന്ത്രി 

  Coronavirus Outbreak LIVE Updates: ഇറ്റലിയിൽനിന്ന് ജയ്പുർ സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരിക്ക് കൊറോണ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി. കൊറോണ വൈറസ് ബാധയെ നേരിടുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. "കോവിഡ് -19 നോവൽ കൊറോണ വൈറസിനെക്കുറിച്ച് വിപുലമായ അവലോകനം നടത്തി. ഇന്ത്യയിലെത്തുന്നവരെ പരിശോധിക്കുന്നത് മുതൽ വൈദ്യസഹായം നൽകുന്നത് വരെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു," അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

  തത്സമയ വിവരങ്ങൾ ചുവടെ...
  )}