• HOME
  • »
  • NEWS
  • »
  • india
  • »
  • ജാർഖണ്ഡ് ആർക്കൊപ്പം? വിധിനിർണ്ണയം ഇന്ന് രാവിലെ എട്ട് മുതൽ

ജാർഖണ്ഡ് ആർക്കൊപ്പം? വിധിനിർണ്ണയം ഇന്ന് രാവിലെ എട്ട് മുതൽ

Counting of votes in Jharkhand begins at 8am | 24 ജില്ലാ ആസ്ഥാനങ്ങളിലും രാവിലെ 8 ന് വോട്ടെണ്ണൽ ആരംഭിക്കും

evm

evm

  • Share this:
    നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായി 81 ജാർഖണ്ഡ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച അറിയാം.

    കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച, (രാഷ്ട്രീയ ജനതാദൾ) എന്നിവയുടെ സഖ്യം ഏറ്റവും വലിയ ഒറ്റ സഖ്യമായി ഉയർന്നുവരാമെന്നും നിയമസഭയിൽ ഭൂരിപക്ഷമുണ്ടാകുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.

    24 ജില്ലാ ആസ്ഥാനങ്ങളിലും രാവിലെ 8 ന് വോട്ടെണ്ണൽ ആരംഭിക്കും. ചത്രയിൽ ആണ് ഏറ്റവും കൂടുതൽ 28 റൗണ്ടുകൾ ഉണ്ടാവും; ചന്ദൻക്യാരി, ടോർപ എന്നിവിടങ്ങളിൽ രണ്ടു റൗണ്ടുകൾ വീതമേ ഉണ്ടാവൂ. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വോട്ടെണ്ണൽ ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതീക്ഷിക്കുന്നു.

    തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് ജാർഖണ്ഡിൽ ആകെ 2.26 കോടി വോട്ടർമാരുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള വോട്ടർമാർ ഉപയോഗിക്കുന്ന പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 29,464 ആണ്. ഈ സംഖ്യ 2014 നെ അപേക്ഷിച്ച് 19 ശതമാനം കൂടുതലാണ്.
    Published by:meera
    First published: