ആദ്യഘട്ട വോട്ടെടുപ്പിനായി രാജ്യം നാളെ പോളിംഗ് ബൂത്തിലേക്ക്, ലക്ഷദ്വീപ്, ആൻഡമാന്‍ നിക്കോബാർ കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 91 ലോക്സഭാ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നാളെ തന്നെയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ നാളെ ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും വിധിയെഴുതും. അരുണാചൽ, മേഘാലയ, മിസോറാം, സിക്കിം, നാഗാലാൻഡ് തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആദ്യഘട്ടത്തിലാണ് പോളിംഗ്. മഹാരാഷ്ട്രയിലെ ഏഴും ഉത്തർപ്രദേശിലെ എട്ടും ബിഹാറിലെയും ഒഡിഷയിലെയും നാലും പശ്ചിമ ബംഗാളിലേ രണ്ടു മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തും.പതിനൊന്നു മണ്ഡലങ്ങള്‍ ഉള്ള ഛത്തിസ്ഗഢിലെ മാവോയിസ്‌റ് സ്വാധീന മേഖലയായ ബസ്തറിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്.
Also Read-
എംഎൽഎയെ കൊന്നതുകൊണ്ടൊന്നും നക്സലുകൾക്കെതിരായ പോരാട്ടത്തിൽ നിന്ന് ബിജെപിയെ പിന്തിരിപ്പിക്കാനാകില്ലെന്ന് അമിത്ഷാവൻ പ്രചാരണ പരിപാടികളായിരുന്നു തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ പാര്‍ട്ടികളെല്ലാം തന്നെ നടത്തിയത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അധ്യക്ഷന്‍ അമിത് ഷായും പ്രചാരണം നയിച്ചപ്പോള്‍, രാഹുല്‍ ഗാന്ധിയിലും പ്രിയങ്ക ഗാന്ധിയിലും കേന്ദ്രീകരിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.
നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി,നൈനിറ്റാളില്‍ മത്സരിക്കുന്ന ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ഖമ്മം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന രേണുക ചൗധരി, നിസാമാബാദില്‍ വീണ്ടും മത്സരിക്കുന്ന കെ കവിത, ജാമുവിയില്‍ മത്സരിക്കുന്ന ചിരാഗ് പാസ്വാന്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.