ന്യൂഡൽഹി: രാജ്യത്ത് ഒരു പുതിയവിഭാഗം രൂപമെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പ്രതിഷേധ സമരങ്ങൾക്കു പിന്നിലും ഇവരെ കാണാം. ആന്ദോളൻ ജീവി (പ്രതിഷേധം വളർത്തുന്നവർ) എന്നാണ് ഇവരുടെ പേര്. ഇവർ പരാന്നഭോജികളാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
"ബുദ്ധി ജീവി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കുറച്ചുകാലമായി പുതിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട്- 'ആന്ദോളൻ ജീവി'. ഈ വിഭാഗക്കാരെ എവിടെയും കണ്ടെത്താനാകും. അഭിഭാഷകരുടെയോ വിദ്യാർത്ഥികളുടെയോ തൊഴിലാളികളുടെയോ എന്നല്ല, ആരുടെ പ്രക്ഷോഭമായാലും ഇവർ മുന്നിലോ പിന്നിലോ കാണും. അവർക്ക് സമരമില്ലാതെ ജീവിക്കാനാകില്ല. അത്തരം ആളുകളെ തിരിച്ചറിഞ്ഞ് അവരിൽ നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കണം. അവർ പരാന്നഭോജികളാണ്"- രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.
ഇതിനിടെ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ കര്‍ഷക സംഘടനകള്‍ തയാറായതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. സമരം അവസാനിപ്പിക്കാനും ചര്‍ച്ച തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷക സംഘടനകളോട് അഭ്യര്‍ഥിച്ചതിന് പിന്നാലെയാണിത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മുതിര്‍ന്ന അംഗം ശിവ് കുമാര്‍ കക്കയാണ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യറാണെന്നും തീയതിയും സമയവും സര്‍ക്കാരിന് നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ 11 തവണയാണ് ഇതുവരെ ചര്‍ച്ച നടത്തിയത്. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച നിയമാനുസൃതമായ ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങളില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നതോടെയാണ് ചർച്ചകൾ പരാജയപ്പെട്ടത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ 12 - 18 മാസത്തേക്ക് നടപ്പാക്കില്ലെന്ന നിര്‍ദ്ദേശം അവസാനവട്ട ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, കര്‍ഷക സംഘടനകള്‍ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.
ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ 70 ദിവസത്തിലേറെയായി സമരം നടത്തുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.