ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ സന്ദേശ പരിപാടി മന് കീ ബാത് ഇന്നു രാവിലെ 11 മണിക്ക്. ചൈന അതിർത്തി സംഘർഷം, കോവിഡ് പ്രതിരോധം എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രി എന്തു പറയുന്നുവെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
രാജ്യം കോവിഡ് പ്രതിരോധത്തിന് നടത്തുന്ന പരിശ്രമങ്ങളേയും ജനങ്ങളുടെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളേയും പ്രധാനമന്ത്രി കഴിഞ്ഞ സന്ദേശത്തില്‍ എടുത്തു പറഞ്ഞിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് സന്ദേശം കഴിഞ്ഞ തവണയാണ് നല്‍കിയത്.
ഇത്തവണ ലഡാക് പോരാട്ട ത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദിയുടെ സന്ദേശം രാജ്യം ഉറ്റുനോക്കുകയാണ്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ ഭാരതീയ പൗരന്മാരെ എത്തിച്ചതും ഡല്‍ഹിയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കേന്ദ്രം നേരിട്ട് ഇറങ്ങിയതും ഈ മാസമാണെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ മൻ കീ ബാത്തിനുശേഷം പുതിയ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം 8,000 ൽ നിന്ന് 18,000 കേസുകളായി ഉയർന്നു, നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലധികമാണ്.
TRENDING:കോവിഡ് കാലത്ത് മകന്റെ വിവാഹത്തിന് അമ്പതിലേറെപ്പേരേ ക്ഷണിച്ചു; അച്ഛന് 6.26 ലക്ഷം രൂപ പിഴ [NEWS]ഒന്നര വർഷത്തിനു ശേഷം ജയിൽ മോചിതനായി വീട്ടിലെത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി; ഭർത്താവിന്റെ പരാതിയിൽ ജാരനെ തേടി പൊലീസ് [NEWS]Covid 19 | പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബാ രാംദേവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്ഐആർ [NEWS]
എല്ലാ എഐആർ സ്റ്റേഷനുകൾ, എഫ്എം ഗോൾഡ്, എഫ്എം റെയിൻബോ ഉൾപ്പെടെയുള്ള എഐആർ എഫ്എം ചാനലുകൾ, പ്രാദേശിക റേഡിയോ സ്റ്റേഷനുകൾ, അഞ്ച് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ എന്നിവ മൻ കീ ബാത്ത് സംപ്രേഷണം ചെയ്യും. ഇത് ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുകയും ഡിഡി ന്യൂസ്, എഐആർ, പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), വിവര, പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ YouTube ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്യും.
66-ാമത്തെ മന് കീ ബാത് സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താന്‍ പോകുന്നത്.