HOME /NEWS /India / രണ്ടു വർഷത്തിനിടെ രാജ്യസഭാ എംപിമാർക്കായി രാജ്യം ചെലവഴിച്ചത് 200 കോടി രൂപ; യാത്രകൾക്ക് മാത്രം 63 കോടി

രണ്ടു വർഷത്തിനിടെ രാജ്യസഭാ എംപിമാർക്കായി രാജ്യം ചെലവഴിച്ചത് 200 കോടി രൂപ; യാത്രകൾക്ക് മാത്രം 63 കോടി

 63 കോടി രൂപ എംപിമാരുടെ യാത്രകൾക്കു വേണ്ടി മാത്രം ചെലവഴിക്കപ്പെട്ട തുകയാണ്

63 കോടി രൂപ എംപിമാരുടെ യാത്രകൾക്കു വേണ്ടി മാത്രം ചെലവഴിക്കപ്പെട്ട തുകയാണ്

63 കോടി രൂപ എംപിമാരുടെ യാത്രകൾക്കു വേണ്ടി മാത്രം ചെലവഴിക്കപ്പെട്ട തുകയാണ്

  • Share this:

    കഴിഞ്ഞ രണ്ടു വർഷത്തിനിടെ രാജ്യസഭ എംപിമാർക്കായി കേന്ദ്രം ചെലവഴിച്ചത് 200 കോടി രൂപ. ശമ്പളം, മറ്റ് അലവൻസുകൾ, സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പടെയാണിത്. ഇതിൽ 63 കോടി രൂപ എംപിമാരുടെ യാത്രകൾക്കു വേണ്ടി മാത്രം ചെലവഴിക്കപ്പെട്ട തുകയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രകളുടെ ചെലവു മുതൽ, സാങ്കേതിക സഹായങ്ങൾക്കായുള്ള ചെലവുകൾ വരെ രാജ്യസഭാ എംപിമാർക്കായി ഒരുക്കപ്പെടുന്ന പ്രത്യേക സൗകര്യങ്ങളിൽ പെടുന്നുണ്ട്.

    2021-22 സാമ്പത്തിക വർഷത്തിൽ, കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 97 കോടി രൂപയിലധികം രാജ്യസഭാംഗങ്ങൾക്കായി ഖജനാവിൽ നിന്നും ചെലവഴിക്കപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യസഭാ എംപിമാരുടെയും ശമ്പളം ചേർത്ത് 57.6 കോടി രൂപയാണ് ചെലവായിരിക്കുന്നത്. പ്രതിമാസം 2.10 ലക്ഷം രൂപയാണ് ഒരു രാജ്യസഭാ എംപിയ്ക്ക് ശമ്പളയിനത്തിൽ ലഭിക്കുക. അതിൽ 20,000 രൂപ ഓഫീസ് ചെലവിനത്തിലാണ് വകയിരുത്തപ്പെട്ടുട്ടുള്ളത്. ബാക്കി 1.90 ലക്ഷത്തിൽ ശമ്പളവും മറ്റ് അലവൻസുകളും ഉൾപ്പെടുന്നു. 1954ലെ സാലറി ആൻഡ് അലവൻസസ് മെമ്പർ ഓഫ് പാർലമെൻ്റ് ചട്ടപ്രകാരമാണിത്.

    Also read- ഒഡിഷയിലെ ശിവ ക്ഷേത്രങ്ങളില്‍ കഞ്ചാവ് നിരോധിച്ചു

    28.5 കോടി രൂപ രാജ്യത്തിനകത്തുള്ള യാത്രകൾക്കും, 1.28 കോടി രൂപ അന്താരാഷ്ട്ര യാത്രകൾക്കും ചെലവായിട്ടുണ്ട്. രാജ്യസഭാ എംപിമാർക്ക് അനുവദിക്കപ്പെട്ട യാത്രാ അലവൻസിൻ്റെ ഭാഗമാണിത്. മെഡിക്കൽ ചെലവിനത്തിൽ 17 ലക്ഷം രൂപയാണ് ആകെ ചെലവായിട്ടുള്ളത്. ഓഫീസ് ചെലവുകൾക്കായി 7.5 കോടി രൂപയും വിനിയോഗിക്കേണ്ടി വന്നു. വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് എംപിമാർക്ക് ലഭിച്ചിട്ടുള്ള സഹായങ്ങൾക്കു മാത്രം 1.2 കോടി രൂപ ചെലവുണ്ട്.

    ഒരു വിവരാവകാശ ചോദ്യത്തിനു മറുപടിയായി ലഭിച്ച രേഖയിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശിൽ നിന്നുള്ള ചന്ദർ ശേഖർ ഗൗറിൻ്റെ ചോദ്യത്തിന് രാജ്യസഭാ സെക്രട്ടേറിയറ്റാണ് വിശദമായ മറുപടി നൽകിയത്. 2022-23 വർഷത്തിൽ ആകെ ചെലവായത് 100 കോടി രൂപയാണ്. അതിൽ 33 കോടി രൂപ യാത്രാ ചെലവുകളായിരുന്നു. ഇക്കാലയളവിൽ ശമ്പളയിനത്തിൽ ചെലവായത് 58.5 കോടി രൂപയാണെന്നും രാജ്യസഭാ സെക്രട്ടേറിയറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. 30.9 കോടി രൂപ രാജ്യത്തിനകത്തെ യാത്രകൾക്കായും 2.6 കോടി രൂപ വിദേശയാത്രകൾക്കായും ഇക്കാലയളവിൽ ചെലവായി.

    Also read-‘നയതന്ത്രത്തില്‍ അഗ്രഗണ്യന്‍’; മലയാളിയായ യു.ടി ഖാദര്‍ കര്‍ണാടക സ്പീക്കറാകും

    മെഡിക്കൽ ചെലവുകൾക്കും ചികിത്സകൾക്കുമായി 67 ലക്ഷം, ഓഫീസ് ചെലവുകളിലേക്ക് 7 കോടി, വിവര സാങ്കേതിക വിദ്യാ ചെലവുകൾക്ക് 1.5 കോടി എന്നിങ്ങനെയാണ് ഇക്കാലത്തെ മറ്റു ചെലവുകൾ. 2022-23 സാമ്പത്തിക വർഷത്തിൽ, മുൻ രാജ്യസഭാ എംപിമാരുടെ ചെലവുകളിൽ രാജ്യത്തിനകത്തെ യാത്രാ ചെലവ് എന്നയിനത്തിൽ വിനിയോഗിക്കപ്പെട്ടിട്ടുള്ളത് 70 ലക്ഷം രൂപയാണെന്നും സെക്രട്ടേറിയറ്റ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നുണ്ട്.

    2021ലെ രേഖകൾ പ്രകാരം, രാജ്യസഭയുടെ കാര്യക്ഷമത ശൈത്യകാല സമ്മേളനത്തിൽ 43 ശതമാനവും വർഷകാല സമ്മേളനത്തിൽ 29 ശതമാനവുമാണ്. ബജറ്റ് സമ്മേളനത്തിൽ ഇത് 90 ശതമാനമാണ്. 2022ൽ, ഇത് ശൈത്യകാല സമ്മേളനത്തിൽ 94 ശതമാനം, വർഷകാല സമ്മേളനത്തിൽ 42 ശതമാനം, ബജറ്റ് സമ്മേളനത്തിൽ 90 ശതമാനം എന്നിങ്ങനെ വർദ്ധിച്ചിരുന്നു. 2023ലെ ബജറ്റ് സമ്മേളനത്തിൽ രാജ്യസഭയുടെ കാര്യക്ഷമത വെറും 24 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്.

    First published:

    Tags: India, Parliament, Rajya Sabha