നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അച്ഛനെയും അമ്മയെയും മൂന്നു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തമിഴ്നാട്ടിലെ വില്ലുപുരത്ത്

  അച്ഛനെയും അമ്മയെയും മൂന്നു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തമിഴ്നാട്ടിലെ വില്ലുപുരത്ത്

  മൂന്നു മക്കളെയും കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറയുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ പുതുപാളയത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനെയും അമ്മയെയും മൂന്നു മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഏഴും എട്ടും വയസുള്ള രണ്ടു പെൺമക്കളെയും അഞ്ചുവയസുള്ള ആൺകുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

   സ്ഥലത്തെത്തിയ പൊലീസ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി വില്ലുപുരം സർക്കാർ ആശുപത്രിയിലേക്കു മാറ്റി. കടബാധ്യത മൂലം ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ബന്ധുക്കളും അയൽക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

   മൂന്നു മക്കളെയും കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും വിശദമായ അന്വേഷണം നടത്തുകയെന്നും പൊലീസ് അറിയിച്ചു.

   അതേസമയം മരിച്ച ഗൃഹനാഥന്‍റെ മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ഒരു കുറിപ്പിൽ കടബാധ്യതയെക്കുറിച്ച് സൂചനയുണ്ട്. കടം വാങ്ങിയ പണം തിരികെ നൽകാനാകാത്തതിൽ ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പാണ് കണ്ടെടുത്തത്.

   കഴിഞ്ഞ ദിവസം വീട്ടിലെ ആരെയും പുറത്തു കണ്ടില്ല. ഇതേത്തുടർന്ന് രാവിലെ വീട്ടിലെത്തിയ അയൽവാസിയാണ് കിടപ്പുമുറിയിലും ഹാളിലുമായി തൂങ്ങി മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവമറിഞ്ഞ് പട്ടാളി മക്കൾ കക്ഷി നേതാവ് എസ് രാംദാസ് സ്ഥലം സന്ദർശിച്ചു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങൾക്കോ ​​നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കിൽ, ഈ ഹെൽപ്പ്ലൈനുകളിൽ ഏതിലെങ്കിലും വിളിക്കുക( ആശ്ര (മുംബൈ) 022-27546669, സ്നേഹ (ചെന്നൈ) 044-24640050, സുമൈത്രി (ഡൽഹി) 011-23389090, കൂജ് (ഗോവ) 0832- 2252525, ജീവൻ (ജംഷഡ്പൂർ) 065-76453841, പ്രതീക്ഷ (കൊച്ചി) 048-42448830, മൈത്രി (കൊച്ചി) 0484-2540530, റോഷ്നി (ഹൈദരാബാദ്) 040-66202000, ലൈഫ് ലൈൻ 033-64643267 (കൊൽക്കത്ത))
   Published by:Anuraj GR
   First published:
   )}